ഈ രാശിക്കാരാണോ? ആഗ്രഹിച്ചതെന്തും നടക്കും, കണ്ണടച്ച് തുറക്കും മുന്‍പ് പുതിയ വീടും കാറും..!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ചൊവ്വയും ശനിയും. ഈ രണ്ട് ഗ്രഹങ്ങളും ഒരാളുടെ ജാതകത്തില്‍ ശുഭ സ്ഥാനത്താണെങ്കില്‍ എല്ലാ വിധ ഐശ്വര്യങ്ങളും വന്ന് ചേരും എന്നാണ് വിശ്വാസം. നേരെ മറിച്ച് ഈ രണ്ട് ഗ്രഹങ്ങളും ഒരാളുടെ ജാതകത്തില്‍ അശുഭ സ്ഥാനത്താണെങ്കില്‍ എല്ലാ വിധ ദോഷങ്ങളിലൂടേയും ആ വ്യക്തി കടന്ന് പോകേണ്ടിയും വരും.

ഗ്രഹങ്ങള്‍ അവരുടെ ചലനങ്ങളില്‍ മാറ്റം വരുത്തി മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കാറുണ്ട് എന്നാണ് വേദ ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം ജൂലൈ ആറ് മുതല്‍ ചൊവ്വയും ശനിയും പരസ്പരം 60 ഡിഗ്രി കോണില്‍ സ്ഥിതി ചെയ്യുകയാണ്. ഈ രീതിയില്‍ ചൊവ്വ മേടത്തിലേക്കും ശനി കുംഭത്തിലേക്കും പ്രവേശിക്കും. ഈ അവസ്ഥയെ സെക്‌സ്‌റ്റൈല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഹ്യൂണ്ടായ്ക്ക് എക്‌സ്ട്രാ പവറുമായി എക്‌സ്‌റ്ററിന്റെ നൈറ്റ് എഡിഷൻ; ഇനി ബാറ്റ് മൊബൈൽ പോലെ തിളങ്ങും
ജ്യോതിഷത്തില്‍ വളരെ അപൂര്‍വമായ ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാ രാശികളിലുമുള്ള ആളുകളില്‍ ഇതിന്റെ പ്രഭാവം ദൃശ്യമാകും. എന്നാല്‍ ഈ സമയത്ത് ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് വന്ന് ഭവിക്കാന്‍ പോകുന്നത്. ഇവരുടെ സമ്പത്തിലും സ്വത്തിലും വലിയ വര്‍ധനവുണ്ടാകും. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.
മേടം
ചൊവ്വ മേടത്തിലേക്കും ശനി കുംഭത്തിലേക്കും പ്രവേശിക്കുന്നത് മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ ജോലി തേടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മെച്ചപ്പെട്ട ജോലി ലഭിക്കും. സാമ്പത്തികമായി ഈ സമയം വളരെ അനുകൂലമായിരിക്കും. അതിനാല്‍ തന്നെ പണ ഇടപാടുകളിലൂടെ ഇരട്ടി ലാഭം കൊയ്യാനാകും. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാനാകും.
ഇടവം
ചൊവ്വ മേടത്തിലേക്കും ശനി കുംഭത്തിലേക്കും പ്രവേശിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പൂര്‍വ്വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാക്കും. ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും, ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.
ജോലിയില്‍ സ്ഥാന ക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടു നടക്കുന്ന ആഗ്രഹം സഫലീകരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കും. നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിക്കും.
മിഥുനം
ചൊവ്വ മേടത്തിലേക്കും ശനി കുംഭത്തിലേക്കും പ്രവേശിക്കുന്നത് മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. വിദേശയാത്രക്ക് സാധ്യത കാണുന്നു.












Click it and Unblock the Notifications