പലവഴിക്ക് പണം കൈയിലേക്ക്, ശമ്പള വര്‍ധനവും ഉറപ്പിക്കാം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും രാശികള്‍ക്കും നക്ഷത്രങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങളുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള സഞ്ചാരത്തിനും ജ്യോതിഷത്തില്‍ നിര്‍ണായക സ്ഥാനമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശികളിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം എറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളുമാണ് ഉള്ളത്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനിയും ചൊവ്വയും.
കര്‍മ്മത്തിന്റേയും നീതിയുടേയും കാരകന്‍ എന്നാണ് ശനിയെ ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചൊവ്വയെ ഊര്‍ജ്ജം, ധൈര്യം, പരാക്രമം എന്നിവയുടെ പ്രതീകമായും കണക്കാക്കുന്നു. രണ്ട് ഗ്രഹങ്ങളും ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നുമുണ്ടാകില്ല. എന്നാല്‍ അശുഭ സ്ഥാനത്താണെങ്കില്‍ ഏറ്റവും ദോഷകരമായ ഫലങ്ങളായിരിക്കും ഇവര്‍ക്ക് ലഭിക്കുന്നത്.
പഞ്ചാംഗം അനുസരിച്ച് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ശനി ചൊവ്വയുമായുള്ള വിശിഷ്ടമായ ഒരു കൂടിച്ചേരലിന് ഒരുങ്ങുകയാണ്. ഏപ്രില്‍ രണ്ടിന് മീനം രാശിയിലാണ് ശനിയും ചൊവ്വയും കൂടിച്ചേരാന്‍ പോകുന്നത്. രണ്ട് ശക്തിശാലികളായ ഗ്രഹങ്ങള്‍ ഒരുമിക്കുന്നത് ജ്യോതിഷത്തില്‍ സവിശേഷമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് മീനം രാശിയിലെ ചൊവ്വ-ശനി സംഗമം അനുകൂലമാകുക എന്ന് നോക്കാം.
ധനു
ധനു രാശിക്കാര്‍ക്ക് മീനം രാശിയിലെ ചൊവ്വ-ശനി സംഗമം അനുകൂലമായിരിക്കും. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഈ സമയോഗം സംഭവിക്കാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ കരിയറില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം.
കര്‍ക്കടകം
മീനം രാശിയിലെ ചൊവ്വ-ശനി സംഗമം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം നിങ്ങളെ തേടിയെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു.
മകരം
മീനം രാശിയിലെ ചൊവ്വ-ശനി സംഗമം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കകും. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ സംയോഗം സംഭവിക്കുന്നത്. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തില്‍ കലാശിക്കും. വിവാഹം കഴിഞ്ഞ് ഏറെ നാളായി സന്താനഭാഗ്യം ഇല്ലാത്തവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.












Click it and Unblock the Notifications