ഈ രാശിക്കാര്‍ക്ക് ഏഴര ശനി; ഇനി കുബേരനെ പോലെ ജീവിക്കാം..കൈ നിറയെ പണം
ഗ്രഹങ്ങളുടേയും നക്ഷത്ര രാശികളുടേയും സഞ്ചാരം എല്ലാ രാശിക്കാരേയും ബാധിക്കും. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഓരോ രാശിക്കാർക്കും അതിന്റെ ഫലം അനുഭവിക്കേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. ചില രാശിക്കാർക്ക് വളരെ നല്ല സമയമായിരിക്കും ..
അതേസമയം ചില രാശിക്കാർക്ക് രാശി മാറ്റം കാരണം വളരെ മോശം കാര്യങ്ങളും സംഭവിക്കാം. ഒരു ഗ്രഹം സംക്രമിക്കുമ്പോഴും വക്രഗതി, നേർരേഖ എന്നിവയിൽ സഞ്ചരിക്കുമ്പോഴും അതിന്റെ ശുഭവും അശുഭകരവുമായ പ്രഭാവം എല്ലാ രാശിക്കാർക്കാരിലും വന്നുചേരും.

ഒക്‌ടോബർ 23 ന് ശനി മകരം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുക ആണ്. അത് ജനുവരി 17 വരെ തുടരും. ഈ സമയത്ത് ശനി അവിട്ടം നക്ഷത്രത്തിലാണ്. ഇത് ചൊവ്വയുടെ നക്ഷത്രസമൂഹമാണ്. ശനിയും ചൊവ്വയും തമ്മിൽ ശത്രുതയാണെന്നും തമ്മില് ചേരില്ലെന്നും ആണ് പറയുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ ശനി ചൊവ്വയുടെ ശുഭയോഗമുണ്ടാകും.

ഇത് പല രാശിക്കാർക്കും വളരെ ഗുണം ചെയ്യും. ശനി മൂലം ഉണ്ടാകുന്ന തടസ്സങ്ങൾ നീങ്ങും. ഈ സമയത്ത് ഈ രാശിക്കാർ എടുക്കുന്ന അദ്ധ്വാനത്തിന്റെ മുഴുവൻ ഫലവും ഈ രാശിക്കാർക്ക് ലഭിക്കും. ശനിയുടെ പാത മാറ്റം ഏഴര ശനി നടക്കുന്ന രാശിക്കാർക്ക് പ്രത്യേക നേട്ടവും നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയത്ത് ഗുണം ഉണ്ടാവുന്നതെന്ന് നോക്കാം..

മകരം: ഒക്ടോബർ 23 ന് ശനി മകരം രാശിയിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങി. മകരം രാശിക്കാർക്ക് ഇപ്പോൾ ഏഴര ശനി നടക്കുകയാണ്. എന്നാൽ ശനിയുടെ പാതമാറ്റം കാരണം ഈ രാശിക്കാർക്ക് ആശ്വാസം ലഭിക്കും. ഈ സമയത്ത് മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. കൂടാതെ ധനലാഭവും ഉണ്ടാകും. ഈ സമയത്ത് ശനിയെ ആരാധിക്കുന്നത് ശുഭഫലങ്ങൾ നൽകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും.

കുംഭം: കുംഭം രാശിക്കാരിൽ ഏഴര ശനി നടന്നുകൊണ്ടിരിക്കുകയാണ്. ശനിയുടെ രാശി മാറ്റം, കുംഭ രാശിക്കാരുടെ ബുധിമുത്തുക മാറ്റും. ഈ രാശിക്കാർക്ക് വളരെ നല്ല സമയമായിരിക്കും. തൊഴിൽ-ബിസിനസ് മേഖലയിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നേട്ടമുണ്ടാകും. ബിസിനസിൽ വൻ പുരോഗതിയുണ്ടാകു. കുടുംബത്തിൽ സന്തോഷം വന്നുചേരും. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ കരുത്തുള്ളതാവും. നിങ്ങളെ ഇതുവരെ അലട്ടിയിരുന്ന പ്രശ്നത്തിന് ഈ സമയത്ത് പരിഹാരം വന്നുചേരും.

തുലാം: ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്കും കണ്ടക ശനിയാണ്. ശനിയുടെ പാത മാറ്റം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാക്കുന്നത്. വരുമാനവും കൂടും. സാമ്പത്തികമായ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. കുടുംബത്തിന്റെ പിന്തുണ ഉണ്ടാകും. ഈ സമയത്ത് പെട്ടെന്ന് ധനലാഭമുണ്ടാകും. മുമ്പ് സഹിച്ചിരുന്ന എല്ലാ കഷ്ടപ്പാടും ഈ സമയത്ത് ഇല്ലാതാകും. ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഈ സമയത്ത് നടക്കും












Click it and Unblock the Notifications