പണമിടപാട് കരുതലോടെ നടത്തുക; ജനുവരി വരെ ഈ രാശിക്കാര്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍
ശനിയുടെ കോപത്തെക്കുറിച്ചും ദോഷത്തെക്കുറിച്ചും എല്ലാവർക്കും ധാരണയുണ്ടാവും. ശനി ദോഷം ചെറിയ പ്രശ്നങ്ങളല്ല നമ്മുടെ ജീവിതത്തിൽ കൊണ്ടുവരിക. അതുകൊണ്ടുതന്നെ ശനി ദോഷം പിടിച്ചാൽ അതിനുള്ള പരിഹാരം ചെയ്യണം. ജ്യോതിഷത്തിൽ ശനിക്ക് പ്രത്യേക സ്ഥാനമാണ് ഉള്ളത്.
ശനി ഒരു പാപ ഗ്രഹമാണ്. ശനി ദോഷ സ്ഥാനത്താണ് നിൽക്കുന്നതെങ്കിൽ അത് ആ രാശിക്കാർക്ക് വളരെ ദോഷങ്ങൾ ചെയ്യും. ഒക്‌ടോബർ 23-ന് ശനി ദേവൻ മകരരാശിയിലേക്ക് പ്രവേശിച്ചു. ജൂലൈയിൽ മകരത്തിൽ നിന്നു പിന്തിരിഞ്ഞിരിക്കുകയുപമാണ്. 2023 ജനുവരി 17 വരെ ഈ അവസ്ഥയിൽ തുടരും.

ഈ സമയം വളരെ പ്രധാനപ്പെട്ട സമയമാണ്. കൃത്യമായ കരതൽ ഈ സമയത്ത് ഉണ്ടായിരിക്കണം. കാരണം ഇത്തരം
സാഹചര്യത്തിൽ 2023 ജനുവരി 17 വരെ ചില രാശികളിൽ ശനിയുടെ അശുഭ സ്വാധീനം ഉണ്ടായേക്കാം. പല രാശിക്കാർക്കും ഈ കാലയളവിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയത്ത് ശനി ദോഷങ്ങൾ കൊണ്ടുവരുന്നതെന്ന് നോക്കാം..

വൃശ്ചികം- വൃശ്ചിക രാശിക്കാർക്ക് ശനിയുടെ ദോഷം വന്നുചേരും .ഈ സമയത്ത് വളരെയേറെ പ്രശ്നങ്ങൾ നിങ്ങളെ തേടിവരും. പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾ തന്നെ മാറിനിൽക്കുക. ആരോടും തർക്കിക്കാൻ പോകരുത്. ജോലിയിൽ ശ്രദ്ധിച്ച് മുന്നോട്ടുപോകുക. സഹോദരങ്ങളുമായി ചില പ്രശ്നങ്ങൾ വരാം... വഴക്ക് ഉണ്ടാവാതിരിക്കാൻ കരുതുക. ബിസിനസ് മേഖലയിൽ ലാഭം ഉണ്ടാക്കാൻ ബുദ്ധിമുട്ടായിരിക്കും

ധനു: ധനു രാശിക്കർ വളരെ കകൃരുകലോടെ ഇരിക്കണം. ശനി ദോഷം കാരണം പല പ്രശ്നങ്ങളും വന്നുചേരാൻ സാധ്യതയുണ്ട്.സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടും പക്ഷേ നിങ്ങൾ പ്രതീക്ഷിക്കാത്ത ചിലവ് വന്നുചേരും. പണമിടപാട് കരുതലോടെ നടത്താൻ ശ്രദ്ധിക്കുക സാമ്പത്തികമായി പല പ്രശ്നങ്ങളും വന്നുചേരാൻ സാധ്യതയുണ്ട് ഈ നേരത്ത്. ആരോഗ്യ കാര്യത്തിലും ശ്രദ്ധിക്കുക.

കുംഭം : ഈ സമയത്ത് വളരെ സൂക്ഷിച്ച് മുന്നോട്ടുപോകുക. വളരെയേറെ പ്രയാസങ്ങൾ വരും. സാമ്പത്തിക പ്രശ്നങ്ങൾ വന്നുചേരും. ഓഫീസിൽ ആരോടും വഴക്കിന് പോകാതിരിക്കു. ആരോഗ്യം ശ്രദ്ധിക്കണം.

മകരം: ഈ സമയത്ത് മകരം രാശിക്കാർക്ക് ഉയർച്ചയും അതോടൊപ്പം താഴ്ച്ചയും ഉണ്ടാവും. വളരെ കരുതലോടെ മുന്നോട്ടുനീങ്ങുക. സാമ്പത്തിക ഇടപാട് നടത്തുമ്പോൾ സൂക്ഷിക്കുക. ആരെയും പൂർണമായും വിശ്വസിച്ച് പണം ഇടപാട് നടത്തരുത്. നഷ്ടം വന്നുചേരും...












Click it and Unblock the Notifications