പുതിയ സന്തോഷങ്ങള്‍, വരുമാനം വര്‍ദ്ധിക്കും; നിങ്ങള്‍ ഈ രാശിക്കാരാണോ, അടിപൊളി സമയമാണ്
ജ്യോതിഷത്തില്‍ ശനിക്ക് വലിയ പ്രധാന്യമാണുള്ളത്. ഏറ്റവും സാവധാനം നീങ്ങുന്ന ഗ്രഹമെന്നാണ് ശനിയെ വിളിക്കുന്നത്. കൂടാതെ രണ്ടര വര്‍ഷത്തിനുള്ളില്‍ രാശി മാറുന്ന ഗ്രഹം കൂടിയാണ് ശനി. ഇപ്പോള്‍ ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തില്‍ വക്രഗതിയില്‍ ചലിക്കുകയാണ്. ശനിയുടെ വക്രഗതി ചലനം ഒരിക്കലും നല്ലതായി കണക്കാക്കില്ല.
ഇത് പല രാശിക്കാരെയും ബുദ്ധിമുട്ടിക്കും. 2023 നവംബര്‍ 4 വരെ ശനി ഇതേ അവസ്ഥയില്‍ തുടരുന്നതായിരിക്കും. നവംബര്‍ നാല് ശേഷം ശനി നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ഈ സമയത്ത് ചില രാശിക്കാരുടെ ജീവിത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുകയെന്ന് നോക്കാം.

ഇടവം രാശിക്കാരെ സംബന്ധിച്ച് നേട്ടങ്ങളുടെ സമയമാണ്. ഈ രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസലും നേട്ടങ്ങളുടെ സമയമാണ്. നിങ്ങള്‍ ഒരിക്കലും പ്രകീക്ഷിക്കാത്ത രീതിയില്‍ വരുമാനം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കും. പുതിയ ഒരു ജോലിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കും. വലിയ വിജയങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരും. സന്തോഷവും ഐശ്വര്യവും സമാധാനവും വിശ്രമം എന്നിവ ജീവിത്തിന്റെ ഭാഗമാകും. അവിവാഹിതര്‍ക്ക് ഏറ്റവും ആശ്വസം നല്‍കുന്ന സമയമാണ്. നിങ്ങളെ തേടി പങ്കാളികള്‍ വന്നുചേരും.
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം അടിപൊളിയാണ്. ശനിയുടെ നേര്‍രേഖയിലുള്ള സഞ്ചാരം വലിയ നേട്ടങ്ങളാണ് ഈ സമയത്ത് കൊണ്ടെത്തിക്കുക. ഈ സമയത്ത് വലിയ ഭാഗ്യങ്ങള്‍ നിങ്ങളെ തേടിയെത്തും. കഠിനാധ്വനത്തിന്റെ നേട്ടം നിങ്ങളുടെ ജീവിത്തില്‍ വന്നുചേരും. മുതിര്‍ന്നവരെ ബഹുമാനിക്കാനും പരിപാലിക്കാനും ശ്രദ്ധിക്കുക. അവരുടെ അനുഗ്രഹത്തോടെ നിങ്ങളുടെ മുടങ്ങിക്കിടന്ന കാര്യങ്ങള്‍ നടക്കും.
തുലാം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. നല്ല ഫലങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി സ്ഥലത്ത് പ്രോയജനകരമായ നേട്ടങ്ങള്‍ സംഭവിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. കുട്ടികളുമായി ബന്ധപ്പെട്ട് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ വന്നുചേരും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ഉന്മേഷം അനുഭവപ്പെടും.
ധനു രാശിക്കാര്‍ക്ക് ഏറ്റവും ശുഭകരമായ സമയമാണിത്. ജോലിയില്‍ പുതിയ അവസരങ്ങള്‍ നിങ്ങളിലേക്ക് എത്തിച്ചേരും. സ്ഥാനക്കയറ്റമുണ്ടാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഭാവിയില്‍ പ്രയോജനം ലഭിക്കുന്ന ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും. കഠിനാധ്വാനത്തിന്റെ ഫലത്താല്‍ നിങ്ങളില്‍ സന്തോഷം നിറയും. പുതിയ സന്തോഷങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കും.












Click it and Unblock the Notifications