Get Updates
Get notified of breaking news, exclusive insights, and must-see stories!

അപൂര്‍വ ഭാഗ്യങ്ങളുടെ പെരുമഴ, വരുമാനം കൂടാന്‍ പോകുന്നു; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സ്ഥാനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം കാരണം മോശം അനുഭവം ഉണ്ടായേക്കാം. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വലിയ ഗുണം ചെയ്യും.

ഗ്രഹങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നാണ് ശനി. ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹവുമായതിനാല്‍ ശനിക്ക് രാശികളില്‍ കൂടുതല്‍ സ്വാധീനമുണ്ട്. ശനി ഭഗവാന്‍ നീതിയുടെ ദേവനാണ് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ശനി ആളുകള്‍ക്ക് അവരുടെ കര്‍മ്മഫലങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം. നിലവില്‍ സ്വന്തം രാശിയായ കുംഭത്തില്‍ വക്രഗതിയില്‍ ആണ് ശനി സഞ്ചരിക്കുന്നത്.

astrology

നവംബര്‍ നാല് വരെ ഈ ഗതിയില്‍ ആയിരിക്കും ശനിയുടെ സഞ്ചാരം. അതിന് ശേഷം വക്ര നിവര്‍ത്തിയില്‍ ആയിരിക്കും സഞ്ചാരം. ശനിയുടെ വക്രനിവര്‍ത്തിയില്‍ ചില രാശിക്കാര്‍ക്ക് അനുഗ്രഹം ചൊരിയും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ നേട്ടം സംഭവിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

വൃശ്ചികം

ശനിയുടെ വക്രനിവര്‍ത്തി വൃശ്ചിക രാശിക്കാര്‍ക്ക് വളരെ ഗുണകരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാം. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. തൊഴില്‍ രഹിതര്‍ക്ക് നവംബര്‍ ആദ്യ വാരത്തിനുള്ളില്‍ തന്നെ മെച്ചപ്പെട്ട ശമ്പളത്തോടെ ആകര്‍ഷകമായ ജോലി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മിഥുനം

ശനിയുടെ വക്രനിവര്‍ത്തി മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവരെ സംബന്ധിച്ച് അനിതര സാധാരണമായ ഭാഗ്യനേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വസ്തു സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി നേടാനാകും. വ്യാപാരം, കൃഷി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

തുലാം

തുലാം രാശിക്കാര്‍ക്ക് ശനിയുടെ വക്രനിവര്‍ത്തി ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി വിവാഹ ആലോചനയുമായി നടക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പളവര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തികമായി വലിയ അഭിവൃദ്ധി നേടാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കളിയാടും.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ശനിയുടെ വക്രനിവര്‍ത്തി ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ശനിയുടെ സ്വന്തം രാശിയാണ് കുംഭം. ഇവരുടെ ജോലിയിലും ബിസിനസിലും വലിയ പുരോഗതിയുണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. കുടുംബത്തോടൊപ്പം ദീര്‍ഘസമയം ചെലവഴിക്കാന്‍ സാധിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+