പണമിടപാടില്‍ ലാഭം മാത്രം, ശനി ചതിക്കില്ല; ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
ശനി രാശി മാറാൻ പോവുകയാണ്. ഒക്ടോബർ 23നാണ് ശനി മകരം രാശിയിൽ പ്രവേശിക്കുന്നത്. ഗ്രഹങ്ങളുടെ മാറ്റം എല്ലാ രാശിക്കാരുടെ ജീവിതത്തിലും മാറ്റും കൊണ്ടുവരും. അത് പോലെ മകരരാശിയിൽ ശനിയുടെ സംക്രമണവും എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും.
അഭിലാഷം, അന്തസ്സ്, പൊതുജീവിതം, അധികാരം എന്നിവയുടെ പ്രതീകം ആണ് മകരം. ജ്യോതിഷത്തിൽ, ശനിയുടെ എതിർ ഭ്രമണത്തിന്റെ ഫലം വളരെ കൂടുതലാണ്. മകരത്തിൽ ശനിയുടെ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ വളരെ പ്രകടമായ മാറ്റം ഉണ്ടാക്കും.

മേടം: മകരം രാശിയിൽ ശനി പ്രവേശിക്കുന്നത് മേടം രാശിക്കാർക്ക് വളരെ അനുകൂലമായ അനുഭവം ആയിരിക്കും. തൊഴിൽപരമാടയ മേഖലയിൽ അനുകൂല ഫലങ്ങൾ നൽകും. ജോലിയിൽ സ്ഥിരതയും അതോടൊപ്പം വളർച്ചയും കൊണ്ടുവരും. പൊതുജീവിതത്തിൽ ബഹുമാനവും പ്രശസ്തിയും നേടും. അതേസമയം ആരോഗ്യം, കുടുംബജീവിതം എന്നിവയിൽ ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിൽ പലതരം പ്രശ്നങ്ങളും വേരിടേണ്ടി വരും. വ്യക്തിപരമായ ജീവിതത്തിലും ജോലിയിലും നിങ്ങൾ ശരിയായ ദിശയിലേക്കു പോകാൻ പറ്റുമെങ്കിൽ ശനിയുടെ പൂർണ്ണമായ അനുഗ്രഹവും കൃപയും നിങ്ങൾക്കൊപ്പം ഉണ്ടാവുന്നതാണ് .

ഇടവം: മനസ്സിലുള്ള ആഗ്രങ്ങൾ സഫലമാകാൻ ഈ രാശിക്കാർക്ക് ഈ സമയം ആണ് ഏറ്റവും നല്ല സമയം. ഇടവം രാശിക്കാർക്ക് ഈ കാലയളവിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ സ്വന്തമാക്കാൻ സാധിക്കും. നിങ്ങൾ പൂർണമനസോടെ ശ്രമിക്കുക. കുടുംബ ബന്ധം വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകും. കുടുംബത്തിൽ നിലവിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. തൊഴിൽ മേറലയിൽ മാറ്റം വേണമെന്ന് തോന്നുണ്ടെങ്കിൽ അതുമായി മുന്നോട്ട് തന്നെ പോകാവുന്നതാണ്. നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കുക. ആത്മീയ ഇടപെടൽ വർധിക്കും.

മിഥുനം: ഈ സമയത്ത് പൈതൃക സ്വത്ത് ലഭിക്കും. നിക്ഷേപത്തിൽ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. നിക്ഷേപത്തിൽ നിന്ന് പെട്ടെന്ന് ധനലാഭം ഉണ്ടാകും. ശനിയാഴ്ച ക്ഷേത്രത്തിൽ കറുത്ത എള്ള് ദാനം ചെയ്യുക. മിഥുനം രാശിക്കാർ അവരുടെ ആരോഗ്യകാര്യങ്ങളിലും പിതാവിന്റെ ആരോഗ്യകാര്യങ്ങളിലും ശ്രദ്ധിക്കണം. മകരം രാശിയിൽ ശനി പ്രവേശിക്കുന്നത് ഈ രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടാക്കും.

കർക്കടകം: വിവാഹക്കാര്യങ്ങൾക്ക് നല്ല സമയമാണ്. വിവാഹം ആലോചിക്കുന്നവർക്ക് നല്ല വാർത്ത തേടിവരും. വിവാഹിതരുടെ ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടാകും എന്നാലും അതൊക്കെ പരിഹരിക്കപ്പെടുന്നതുമാണ്. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.. ശനിയാഴ്ച ശനിദേവന് നെയ് വിളക്ക് കത്തിക്കുക












Click it and Unblock the Notifications