Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംപര്‍ നേട്ടങ്ങള്‍ ലഭിക്കും, സമ്പത്തും പുരോഗതിയും ഒരുമിച്ചെത്തും; ഈ രാശിക്കാരെ ഭാഗ്യം കടാക്ഷിക്കും

ജ്യോതിഷത്തില്‍ നക്ഷത്രങ്ങളുടെ രാശിമാറ്റങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇവ നിശ്ചിത കാലയളവില്‍ രാശിമാറാറുണ്ട്. അത് ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്നതിന് കാരണമാകാറുണ്ട്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ രാജയോഗം സമ്മാനിക്കുന്ന നിരവധി രാശിമാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ദീപാവലി വരുന്ന നവംബര്‍ മാസത്തില്‍ അത്തരത്തില്‍ മെഗാ ബംപര്‍ നേട്ടങ്ങള്‍ ചില രാശിക്കാരെ കാത്തിരിക്കുന്നുണ്ട്.

നവംബര്‍ പതിനഞ്ചിന് ശനി നേര്‍രേഖയില്‍ ചലിക്കാന്‍ തുടങ്ങും. വളരെ പതിയെ നീങ്ങുന്ന ഗ്രഹമാണിത്. രണ്ടര വര്‍ഷം കൂടുമ്പോഴാണ് ശനി രാശിമാറുക. നിലവില്‍ ശനി കുംഭത്തിലുണ്ട്. മുപ്പത് വര്‍ഷത്തിന് ശേഷമാണ് സ്വന്തം രാശിയായ കുംഭത്തിലേക്ക് ശനി എത്തുന്നത്. 2025 മാര്‍ച്ച് വരെ ഇവിടെ തുടരും. വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ശനി നവംബര്‍ പതിനഞ്ച് മുതല്‍ നേര്‍രേഖയില്‍ സഞ്ചരിക്കും. അതിലൂടെ ആര്‍ക്കൊല്ലം നേട്ടങ്ങളുണ്ടാവുമെന്ന് നോക്കാം.

astrology-today

മിഥുനം: ഈ രാശിക്കാര്‍ക്ക് ഇനി വരാന്‍ പോകുന്നത് രാജകീയ ജീവിതമാണ്. ഏറെ കാലത്തിന് ശേഷം ഭാഗ്യം ഇവരെ കടാക്ഷിക്കും. അതോടെ മിഥുനം രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്നായി മാറും. അത്ഭുതകരമായ വളര്‍ച്ച ഇവര്‍ക്ക് കൈവരിക്കാനാവും. ഒരുപാട് വിലയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ഏറെ കാലമായി പൂര്‍ത്തിയാക്കാന്‍ കഷ്ടപ്പെടുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

കരിയറും നല്ലതായിരിക്കും. വിദേശയാത്രകള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇക്കാലയളവില്‍ അത്് സാധ്യമാകും. സുവര്‍ണകാലമാണ് ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരിക. അതിലൂടെ ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ സാധിക്കും. ബിസിനസുകാരണെങ്കില്‍ ലാഭം പല മടങ്ങായി തിരികെ ലഭിക്കും. സമ്പത്തില്‍ ആറാടാനും അവസരമുണ്ടാവും.

കര്‍ക്കടകം: ശനിയുടെ കടാക്ഷത്താല്‍ ദീപാവലി വരുന്നതോടെ കര്‍ക്കടകം രാശിക്കാര്‍ വലിയ കുതിപ്പ് നടത്തും. ലോട്ടറി ഭാഗ്യം തന്നെയാവും ലഭിക്കുക. എല്ലാ മേഖലയിലും ഇവര്‍ക്ക് വിജയം കൈവരിക്കാനാവും. അമ്പരപ്പിക്കുന്ന അളവില്‍ വരുമാനം വര്‍ധിക്കും. പല മേഖലയില്‍ നിന്ന് വരുമാനം സ്വന്തമാക്കാനാവും. ഒരുപാട് നിക്ഷേപങ്ങളും ആരംഭിക്കും.

അതില്‍ നിന്നെല്ലാം വലിയ വരുമാനവും തേടിയെത്തും. കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാവും. തൊഴില്‍ രംഗത്താണെങ്കില്‍ പുരോഗതിയുണ്ടാവും. ആഗ്രഹിച്ച ജോലി സ്വന്തമാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കും. പ്രതീക്ഷിക്കുന്നതിലും മുകളില്‍ ശമ്പള വര്‍ധനവ് കര്‍ക്കടകം രാശിക്കാര്‍ക്ക് ലഭിക്കും. ജീവിതത്തില്‍ സന്തോഷം നിറഞ്ഞ കാലയളവായിരിക്കും ഇത്.

ധനു: ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഇനി വെച്ചടി കയറ്റമായിരിക്കും. ദീപാവലി വരുന്നതോടെ ഇവരുടെ ജീവിതം സ്വര്‍ഗതുല്യമായി മാറും. എല്ലാ പ്രശ്‌നങ്ങളും ജീവിതത്തില്‍ നിന്ന് ഇല്ലാതാവും. സന്തോഷം ഒരുപാട് ലഭിക്കും. അത് കുടുംബബന്ധത്തെ കൂടുതല്‍ നല്ല രീതിയിലേക്ക് മാറ്റും. കഠിനാധ്വാനത്തിന്റെ ഫലവും ഇവര്‍ക്ക് ലഭിക്കും. ജോലി സ്ഥലത്ത് വലിയ ഉത്തരവാദിത്തങ്ങളും ലഭിക്കും.

വിചാരിച്ചതിലും വലിയ പദവി ധനു രാശിക്കാര്‍ക്ക് ലഭിക്കും. പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിക്കും. ഒരുപാട് ധനനേട്ടങ്ങള്‍ ലഭിക്കും. സമ്പത്ത് ഖജനാവില്‍ വന്ന് നിറയും. ഇവര്‍ക്ക് ഈ നേട്ടങ്ങളാല്‍ രാജാവിനെ പോലെ വാഴാനാവും. സര്‍വ ഐശ്വര്യങ്ങളും ധനു രാശിക്കാര്‍ക്ക് ലഭിക്കും. ഭാഗ്യവും എന്തുകാര്യത്തിലും കൂടെയുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+