വരുമാനവും ആസ്തിയും കൂടും, ആഗ്രഹിച്ച വിവാഹവും നടക്കും; നാളെ മുതല്‍ ഇവരുടെ തലവര മാറും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. അവയുടെ രാശി മാറ്റവും അതേ പ്രാധാന്യമര്‍ഹിക്കുന്നു. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും.
മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹങ്ങളുടെ രാശി മാറ്റം വിപരീതഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശനി. ഏറ്റവും മന്ദഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങാന്‍ ഏകദേശം രണ്ടര വര്‍ഷമെടുക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. നിലവില്‍ ശനി കുംഭം രാശിയില്‍ വിപരീത ചലനത്തിലാണ് ശനി നീങ്ങുന്നത്.

എന്നാല്‍ 2023 നവംബര്‍ 4 ന് അതായത് ശനി നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ശനിയുടെ സഞ്ചാരത്തിലെ മാറ്റം അനിതരസാധാരണമായ മാറ്റങ്ങളാണ് സമ്മാനിക്കു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ ശുഭപ്രഭാവം പ്രയോജനം സമ്മാനിക്കാന്‍ പോകുന്നത് എന്ന് നോക്കാം
മേടം
കുംഭം രാശിയിലെ ശനിയുടെ നേര്‍രേഖാ ചലനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം നല്ലതായിരിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പള പാക്കേജില്‍ പുതിയ ജോലി ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മികച്ച നാളുകളാണ് വരാനിരിക്കുന്നത്.
ഇടവം
കുംഭം രാശിയിലെ ശനിയുടെ നേര്‍രേഖാ ചലനം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് അനുകൂല സമയം. വ്യാപാരം, കൃഷി എന്നീ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭത്തിന് സാധ്യത കാണുന്നു. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ ആദരവും പ്രശസ്തിയും സമ്മാനിക്കും.
കന്നി
കുംഭം രാശിയിലെ ശനിയുടെ നേര്‍രേഖാ ചലനം കന്നി രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുമായുള്ള ഐക്യം വര്‍ധിക്കും. പങ്കാളിയില്‍ നിന്ന് എന്ത് കാര്യത്തിനും പിന്തുണ ലഭിക്കും. സന്താനഭാഗ്യം കൈവരും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാന്‍ അവസരം ലഭിക്കും.
കുംഭം
കുംഭം രാശിയിലെ ശനിയുടെ നേര്‍രേഖാ ചലനം തുലാം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. വരുമാനത്തിലും വര്‍ധനവിന് സാധ്യത കാണുന്നു. കുടുംബത്തില്‍ വിവാഹം, ഗൃഹപ്രവേശം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
ധനു
കുംഭം രാശിയിലെ ശനിയുടെ നേര്‍രേഖാ ചലനം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം കണ്ടെത്താന്‍ സാധിക്കും.












Click it and Unblock the Notifications