Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? നവംബറില്‍ ജീവിതം മാറിമറിയും, സമ്പത്ത് കുമിഞ്ഞുകൂടും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ച് കൊടുത്തിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശനി. നീതിയുടെ ദേവന്‍ എന്നറിയപ്പെടുന്ന ശനിയുടെ സഞ്ചാരപഥത്തിലെ മാറ്റങ്ങള്‍ എല്ലാ രാശിക്കാരേയും ബാധിക്കും. ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി. നിലവില്‍ ചതയം നക്ഷത്രത്തിലാണ് ശനിയുടെ സഞ്ചാരം. എന്നാല്‍ ദീപാവലിക്ക് ശേഷം ശനി കുംഭം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ പോകുകയാണ്.

astrology

നവംബര്‍ 15-നായിരിക്കും ഇത്. ശനിയുടെ സഞ്ചാരരേഖയിലെ മാറ്റം പന്ത്രണ്ട് രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളാണ് ശനിയുടെ സഞ്ചാര മാറ്റം മൂലം ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് പരിശോധിക്കാം.

ഇടവം

കുംഭം രാശിയിലെ ശനിയുടെ നേര്‍രേഖ സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി പണി പൂര്‍ത്തിയാകാതെ മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മെച്ചപ്പെട്ട ജോലി ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം വിദേശയാത്ര നടത്താനുള്ള സാധ്യതയും കാണുന്നു.

മിഥുനം

കുംഭം രാശിയിലെ ശനിയുടെ നേര്‍രേഖ സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. പ്രണയബന്ധങ്ങള്‍ വിവാഹ ജീവിതത്തിലേക്ക് വഴി മാറും. നല്ലൊരു ദാമ്പത്യ ജീവിതം കാത്തിരിക്കുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.

കുംഭം

കുംഭം രാശിയിലെ ശനിയുടെ നേര്‍രേഖ സഞ്ചാരം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് ഏഴര ശനിയില്‍ നിന്നുള്ള കഷ്ടതകളില്‍ നിന്ന് ആശ്വാസം നല്‍കാന്‍ കുംഭം രാശിയിലെ ശനിയുടെ നേര്‍രേഖ സഞ്ചാരത്തിന് സാധിക്കും. എന്ത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ പിന്തുണ കൂടി ലഭിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും.

മീനം

കുംഭം രാശിയിലെ ശനിയുടെ നേര്‍രേഖ സഞ്ചാരം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വാഹനം, വീട്, വസ്തു എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും. സാമ്പത്തികമായി വലിയ നിലയില്‍ എത്താന്‍ സാധിക്കും. ഇതുവഴി സമൂഹത്തില്‍ ആദരവും ബഹുമാനവും സ്വന്തമാക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+