Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുമാസത്തിനുള്ളില്‍ ഇവരുടെ ജീവിതം മാറിമറിയും, പലവഴിക്ക് പണം കൈയിലെത്തും; ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് ഉള്ളത്. ഒരു വ്യക്തിയുടെ ജീവിതം അയാളുടെ ജനന സമയത്തെ ഗ്രഹ നില, രാശി ക്രമം എന്നിവ വെച്ച് നിര്‍ണയിക്കാനാകും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും നക്ഷത്ര മാറ്റത്തിനും സഞ്ചാര ദിശയ്ക്കുമെല്ലാം വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം രാജയോഗങ്ങളടക്കം അനുകൂലമായ സാഹചര്യം സൃഷ്ടിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് നേരെ വിപരീതമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക എന്ന് ജ്യോതിഷികള്‍ പറയുന്നു.

astrology

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനായ ശനി എല്ലാവരുടേയും ജീവിതത്തില്‍ ഒരുപോലെ ഗുണവും ദോഷവും സമ്മാനിക്കാന്‍ കെല്‍പ്പുള്ള ഗ്രഹങ്ങളിലൊന്നാണ്. നിലവില്‍ മകരം രാശിയിലാണ് ശനിയുടെ സഞ്ചാരം. എന്നാല്‍ ദീപാവലിക്ക് ശേഷം നവംബര്‍ 15 ന് ശനി കുംഭം രാശിയിലേക്ക് പ്രവേശിക്കും.

ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ നാല് രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇത് സമ്മാനിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

മേടം

ശനിയുടെ കുംഭം രാശിയിലേക്കുള്ള പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ മെച്ചപ്പെട്ട ജോലി ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. വ്യാപാരം, കൃഷി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാം.

കര്‍ക്കടകം

ശനിയുടെ കുംഭം രാശിയിലേക്കുള്ള പ്രവേശനം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. പുതിയ വാഹനം, വീട് എന്നിവ വാങ്ങിക്കാന്‍ അവസരം ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കണ്ടെത്തും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇതെല്ലാം ഈ രാശിക്കാരുടെ വരുമാനം വര്‍ധിക്കാന്‍ കാരണമാകും.

കന്നി

ശനിയുടെ കുംഭം രാശിയിലേക്കുള്ള പ്രവേശനം കന്നി രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി വലിയ ഉന്നതിയില്‍ എത്താന്‍ ഇത് സഹായിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കപ്പെടും. കടബാധ്യതകള്‍ കുറയും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാന്‍ സാധിക്കും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

മകരം

ശനിയുടെ കുംഭം രാശിയിലേക്കുള്ള പ്രവേശനം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. ആഡംബരമായ ജീവിതം നിങ്ങളെ തേടിയെത്തും. കൈനിറയെ സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+