ഈ രാശിക്കാരാണോ? സൗഭാഗ്യം തൊട്ടടുത്ത്, പലവഴിക്ക് പണം കൈയിലെത്തും, ഇനി ആഡംബര ജീവിതം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനിതര സാധാരണമായ നേട്ടങ്ങള്‍ ആയിരിക്കും സമ്മാനിക്കുക.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും നല്‍കുക. ജ്യോതിഷ പ്രകാരം ഏറെ പ്രാധാന്യമുള്ള ഒരു ഗ്രഹമാണ് ശനി. ഒരാളുടെ ജാതകത്തില്‍ ശനി ശുഭസ്ഥാനത്താനത്താണെങ്കില്‍ അയാള്‍ക്ക് എല്ലാ വിധത്തിലുള്ള സൗഭാഗ്യങ്ങളും വന്ന് ചേരും. എന്നാല്‍ ജാതകത്തില്‍ അശുഭ സ്ഥാനത്ത് ശനി എത്തുന്നത് എല്ലാ വിധ ദോഷങ്ങള്‍ക്കും ഇരയാകാനും കാരണമാകും.

ഇത്തരത്തില്‍ ഒരാളുടെ ജീവിതത്തില്‍ അപൂര്‍വമായ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ശനി. നിലവില്‍ സ്വന്തം രാശിയായ കുംഭത്തില്‍ വക്രഗതിയിലാണ് ശനി സഞ്ചരിക്കുന്നത്. 30 വര്‍ഷത്തിന് ശേഷമാണ് ശനി കുംഭം രാശിയിലെത്തിരിക്കുന്നത്. സ്വന്തം രാശിയിലെ ശനിയുടെ ചലനം ചില രാശിക്കാര്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ സഞ്ചാരരേഖ വക്രഗതിയില്‍ ആയതിനാല്‍ ഇത് മറ്റ് ചില രാശിക്കാര്‍ക്ക് ദോഷകരമായിരുന്നു.
ഇപ്പോഴിതാ ഈ രാശിക്കാര്‍ക്കും സന്തോഷിക്കാനും ആശ്വസിക്കാനുമുള്ള് അവസരം വന്നിരിക്കുകയാണ്. ദീപാവലിക്ക് ശേഷം ശനി വീണ്ടും കുംഭം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ഇത് ഈ സമയം വിപരീതഫലം അനുഭവിക്കുന്നവര്‍ക്ക് നേട്ടമാകും. ഒക്ടോബര്‍ 31 നാണ് ദീപാവലി. അതായത് ഒന്നര മാസം കൂടി കഴിഞ്ഞാല്‍ ചില രാശിക്കാര്‍ക്ക് സ്വപ്‌ന സമാനമായ നേട്ടങ്ങളാണ് വന്ന് ഭവിക്കാന്‍ പോകുന്നത് എന്ന് സാരം. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഇടവം
ശനിയുടെ സ്വന്തം രാശിയിലെ നേര്‍രേഖാ സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി സ്വപ്‌നം കണ്ട ആഡംബരപൂര്‍ണമായ ജീവിതം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
മിഥുനം
ശനിയുടെ സ്വന്തം രാശിയിലെ നേര്‍രേഖാ സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങിക്കാനുള്ള അവസരം വന്നെത്തും. പല കാര്യങ്ങളിലും ലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.
കുംഭം
ശനിയുടെ സ്വന്തം രാശിയിലെ നേര്‍രേഖാ സഞ്ചാരം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്‌നം സഫലമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.












Click it and Unblock the Notifications