Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനനേട്ടങ്ങളുടെ പെരുമഴ ഒക്ടോബറില്‍, പൊന്നും പണവും നിറയും; ഭാഗ്യത്തിന്റെ സ്പര്‍ശം ഈ രാശിക്കാര്‍ക്കൊപ്പം

ജ്യോതിഷപ്രകാരം രാശിമാറ്റങ്ങള്‍ എപ്പോഴും സംഭവിക്കുന്ന കാര്യമാണ്. എതൊരാളുടെയും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയാന്‍ ഇത് കാരണമാകാറുണ്ട്. ഇപ്പോള്‍ ശനി കുംഭ രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ പോവുകയാണ്. ഗ്രഹങ്ങള്‍ നേര്‍ രേഖയിലും വക്ര രേഖയിലും അതുപോലെ സഞ്ചരിക്കാറുണ്ട്. അതിന്റെ ഗുണങ്ങളും ചിലര്‍ക്ക് ലഭിക്കാറുണ്ട്.

ജൂണ്‍ മാസത്തില്‍ ശനി വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു. ദീപാവലിക്ക് ശേഷമാണ് ശനി നേര്‍രേഖയില്‍ സഞ്ചരിക്കുക. ഇതിന്റെ നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്ക് കൂടുതലായി ലഭിക്കും. ഇവരുടെ ജീവിതത്തിലേക്ക് സുവര്‍ണാകാലം കടന്നുവരും. ഭാഗ്യം തേടിവരുന്ന ആ മൂന്ന് രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മിഥുനം: ശനി നേര്‍രേഖയിലേക്ക് സഞ്ചരിക്കുന്നതിലൂടെ വലിയ നേട്ടങ്ങള്‍ മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും. കാരണം ശനി ഈ രാശിയുടെ ഒന്‍പതാം ഭാവത്തിലേക്ക് നേര്‍ രേഖയില്‍ സഞ്ചരിക്കാന്‍ പോകുന്നത്. സര്‍വ ഐശ്വര്യങ്ങളും ഈ കാലയളവില്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും. ഭാഗ്യത്തിന്റെ അകമ്പടി ഒപ്പമുണ്ടാവും. എന്തുകാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അനുഗ്രഹങ്ങള്‍ വലിയ നേട്ടങ്ങള്‍ക്ക് സഹായിക്കും.

എല്ലാ മേഖലയിലും ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. ജോലിയില്‍ നിന്ന് ആഗ്രഹിച്ചത് പോലുള്ള നേട്ടങ്ങള്‍ ലഭിക്കും. കുടുംബത്തിലെ അന്തരീക്ഷം മെച്ചപ്പെടും. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാലയളവ് മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും. സമ്പത്തിലും വര്‍ധനവുണ്ടാവും.

വൃശ്ചികം: ശനിയുടെ നേര്‍ രേഖലയിലേക്കുള്ള ചലനം വൃശ്ചികം കൈനിറയെ പൊന്നും പണവും സമ്മാനിക്കും. ആഡംബര ജീവിതം തന്നെ ഇവര്‍ക്ക് നയിക്കാനാവും. ബിസിനസുകാരാണെങ്കില്‍ അതില്‍ നിന്നുള്ള ലാഭം ഇരട്ടിയായി മാറും. നിക്ഷേപങ്ങളില്‍ നിന്നുള്ള ധാരാളം പണം ലഭിക്കും. ശനി വൃശ്ചികം രാശിയുടെ നാലാം ഭവനത്തിലേക്കാണ് നീങ്ങുന്നത്. അത് നിങ്ങളുടെ സുഖസൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ സഹായിക്കും.

കുടുംബാന്തരീക്ഷം മെച്ചപ്പെടും. എല്ലാവരുമായും നല്ല ബന്ധമുണ്ടാവും. പുതിയ വാഹനം വാങ്ങാനുള്ള ഭാഗ്യമുണ്ടാവും. സ്വത്തുക്കളും തേടിയെത്തും. ജോലിയില്‍ വലിയ നേട്ടങ്ങളും വൃശ്ചികം രാശിക്കാര്‍ക്ക് ലഭിക്കും. സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവുമുണ്ടാവും. ജീവിതം സ്വര്‍ഗ തുല്യമായി മാറും.

മകരം: ശനിയുടെ നേര്‍ രേഖയിലൂടെയുള്ള ചലനം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. വലിയ നേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും. ഈ രാശിയുടെ അധിപന്‍ ശനിയാണ്.എന്തുകാര്യം ചെയ്യുമ്പോഴും തടസ്സങ്ങളൊന്നും ഇല്ലാതെ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും. മകരം രാശിയുടെ സമ്പത്തിന്റെ ഭവനത്തിലാണ് ശനി നേര്‍ രേഖയില്‍ സഞ്ചരിക്കാന്‍ പോകുന്നത്.

പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം മാറും. ബിസിനസുകാര്‍ക്ക് നേട്ടമുണ്ടാവും. ഇവര്‍ കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. നിക്ഷേപങ്ങളെല്ലാം വലിയ സാമ്പത്തിക ലാഭം സമ്മാനിക്കും. ജോലിയിലും നേട്ടങ്ങള്‍ ലഭിക്കും. ആഗ്രഹിച്ചത് പോലൊരു ജീവിതവും സ്വന്തമാക്കാനാവും. സാമ്പത്തിക നേട്ടങ്ങളും ഒരുപാട് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+