Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ദൗര്‍ഭാഗ്യങ്ങള്‍ തേടിവരും, സാമ്പത്തിക പ്രതിസന്ധിയിലാവും; സംരംഭങ്ങള്‍ തടസ്സപ്പെടും

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. ഓരോ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഈ രാശിമാറ്റം പല രാശിക്കാര്‍ക്കും വലിയ നേട്ടങ്ങള്‍ പലപ്പോഴും സമ്മാനിക്കാറുണ്ട്. ജീവിതത്തില്‍ സുവര്‍ണകാലത്തിന്റെ വരവിനും അത് കാരണമാകും. എന്നാല്‍ മറ്റ് ചിലര്‍ക്ക് അങ്ങനെയായിരിക്കില്ല.

ശനിയുടെ രാശിമാറ്റമാണ് ചില രാശിക്കാരെ ദൗര്‍ഭാഗ്യങ്ങളിലേക്ക് തള്ളിയിടുക. ഒക്ടോബര്‍ മൂന്നിന് ശനി ചതയം നക്ഷത്രത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഡിസംബര്‍ അവസാനം വരെ ഈ നക്ഷത്രത്തില്‍ ശനി തുടരും. ചതയം രാഹുവിന്‍രെ നക്ഷത്രമാണ്. അതുകൊണ്ടാണ് ദോഷങ്ങളുണ്ടാവുന്നത്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മീനം: ശനി രാഹുവിന്റെ നക്ഷത്രത്തില്‍ എത്തുന്നത് മീനം രാശിക്കാര്‍ക്ക് അത്ര ശുഭകരമായി മാറില്ല. ഇവര്‍ക്ക് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളില്‍ എല്ലാം തടസ്സങ്ങള്‍ നേരിടും. തുടക്കത്തില്‍ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല. പക്ഷേ പുതിയ ചില പ്രശ്‌നങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും.

ഏറ്റവും സന്തോഷകരമായ നിമിഷത്തില്‍ നിന്നായിരിക്കും തടസ്സങ്ങള്‍ തേടി വരിക. ആഗ്രഹിക്കുന്ന കാര്യങ്ങളൊന്നും കൃത്യമായി ചെയ്യാനാവില്ല. സാമ്പത്തിക പ്രതിസന്ധികള്‍ അടക്കം വര്‍ധിക്കാനും സാധ്യത. ശനിയുടെ സംക്രമണ സമയത്ത് മീനം രാശിക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുക.

ധനു: ശനിയുടെ നക്ഷത്രമാറ്റം ധനു രാശിക്കാര്‍ക്ക് ദൗര്‍ഭാഗ്യങ്ങള്‍ സമ്മാനിക്കും. ഒരേസമയം നേട്ടങ്ങളും അതുപോലെ പ്രശ്‌നങ്ങളും ധനു രാശിക്കാര്‍ക്ക് ഈ രാശിമാറ്റം കാരണം സംഭവിക്കും. ശനിയുടെ രാശിമാറ്റത്തെ തുടര്‍ന്ന് സമ്പത്തും പ്രശസ്തിയും ധാരാളം ഈ രാശിക്കാര്‍ക്ക് ലഭിക്കും.

അതിലൂടെ ജീവിതത്തില്‍ വലിയ സന്തോഷം ലഭിക്കും. എന്നാല്‍ അധികകാലം ഈ സന്തോഷമുണ്ടാവില്ല. മനസ്സ് അസ്വസസ്ഥമാകും. ജീവിതത്തില്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉത്കണ്ഠ വര്‍ധിപ്പിക്കും. സാമ്പത്തിക പ്രശ്‌നങ്ങളും നേരിടേണ്ടി വരും. തുടരെ വരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ ധനു രാശിക്കാരെ തളര്‍ത്തും.

കന്നി: ശനിയുടെ നക്ഷത്ര മാറ്റത്തെ തുടര്‍ന്ന് കന്നി രാശിക്കാരുടെ കഷ്ടകാലം ആരംഭിക്കും. ചതയം നക്ഷത്രത്തില്‍ ശനിയുടെ സംക്രമണം കന്നി രാശിക്കാര്‍ക്ക് ഒട്ടും അനുകൂലമാവില്ല. ഇവര്‍ ജാഗ്രതയോടെ ഇരിക്കുന്നതാണ് നല്ല. ശുഭകാര്യങ്ങള്‍ ചെയ്താല്‍ പോലും അതില്‍ നിന്ന് നേട്ടങ്ങളുണ്ടാവില്ല.

ധനനേട്ടങ്ങള്‍ക്ക് ശ്രമിച്ചാലും ലഭിക്കില്ല. ധാരാളം പ്രതിസന്ധികള്‍ ഇക്കാലയളവില്‍ നേരിടേണ്ടി വരും. ബിസിനസുകളില്‍ തിരിച്ചടി നേരിടും. പുതിയ സംരംഭം ആരംഭിക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് മാറ്റിവെക്കണം. ഈ സമയം ആരംഭിച്ചാല്‍ അത് വിജയിക്കാന്‍ സാധ്യതയില്ല.

ചിങ്ങം-മേടം: ചിങ്ങ രാശിക്കാര്‍ക്ക് ശനിയുടെ രാശിമാറ്റം അത്ര നല്ലതായിരിക്കില്ല. പ്രശ്‌നങ്ങള്‍ തുടരെ ജീവിതത്തിലേക്ക് കടന്നുവരും. ജോലിയില്‍ തടസ്സങ്ങള്‍ നേരിടും. വിചാരിച്ച അഭിനന്ദനങ്ങളും ജോലി സ്ഥലത്ത് നിന്ന് ലഭിക്കില്ല. ജോലിഭാരം വലിയ തോതില്‍ വര്‍ധിക്കും. താങ്ങാവുന്നതിലും അപ്പുറമായിരിക്കും കാര്യങ്ങള്‍. പുതിയ സംരംഭങ്ങളും ഈ മാസം ആരംഭിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ശുഭകരമായ എല്ലാ കാര്യങ്ങളും പ്രതിസന്ധികളിലേക്ക് വീഴുന്ന സമയം കൂടിയാണിത്. മേടം രാശിക്കാര്‍ക്ക് ജീവിതത്തിലും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. പല കാര്യങ്ങളിലും ഇവര്‍ക്ക് ആശങ്കകള്‍ വര്‍ധിക്കും. എന്തുകാര്യവും കുറച്ചുകാലത്തേക്ക് മാറ്റിവെക്കുക. ഇക്കാലയളവില്‍ അതൊന്നും നേട്ടമായി മാറില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+