പലവഴിക്ക് പണം കൈയിലെത്തും.. വരുമാനവും കൂടും; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും പ്രത്യേക സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ശനിയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നീതിയുടെ ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ശനിയുടെ സഞ്ചാരത്തില്‍ അസാധാരണമായ മാറ്റം സംഭവിക്കുന്ന വര്‍ഷമാണ് 2024. ഈ വര്‍ഷം ഏപ്രില്‍ 6 ന് ശനി പൂര്‍വ്വ ഭദ്രപാദ നക്ഷത്രത്തില്‍ സഞ്ചരിക്കും.

അതിന് ശേഷം ഒക്ടോബര്‍ 3 ന് ശതാഭിഷ നക്ഷത്രത്തില്‍ പ്രവേശിക്കുകയും ഡിസംബര്‍ 27 ന് വീണ്ടും പൂര്‍വ ഭദ്രപാദ നക്ഷത്രത്തിലേക്ക് മടങ്ങുകയും ചെയ്യും. ഇത് ചില രാശിചിഹ്നങ്ങളെ ഗുണപരമായി ബാധിക്കും. ശനിയുടെ നക്ഷത്ര രാശിയുടെ മാറ്റം ഏതൊക്കെ രാശി ചിഹ്നങ്ങള്‍ക്കാണ് നേട്ടമാകാന്‍ പോകുന്നത് എന്ന് നോക്കാം.
മേടം
ശനിയുടെ സംക്രമണം മേടം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി വലിയ അഭിവൃദ്ധി നേടാന്‍ സാധിക്കും. വസ്തു, പുതിയ വാഹനം എന്നിവ വാങ്ങാന്‍ സാധ്യത കാണുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാം. ഇക്കാലയളവില്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കൂടും.
ഇടവം
ശനിയുടെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. എല്ലാ കാര്യത്തിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. സമൂഹത്തില്‍ ആദരവ്, ബഹുമാനം എന്നിവ വര്‍ധിക്കും. സന്താനങ്ങള്‍ വഴി അഭിമാനിക്കാനാകും.
കന്നി
ശനിയുടെ സംക്രമണം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. സാമ്പത്തികമായി വലിയ നേട്ടം കൊയ്യാനാകും. പലവഴിക്ക് പണം കൈയിലെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഔദ്യോഗിക ജീവിതത്തില്‍ പുരോഗതി ഉണ്ടാകും.
ധനു
ശനിയുടെ സംക്രമണം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി ലഭിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്ന അവസരം വന്നെത്തും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും ആശ്വാസം ലഭിക്കും.












Click it and Unblock the Notifications