Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നേക്ക് ഏഴാം നാള്‍ രാജയോഗത്തിന് സമാനമായ നേട്ടങ്ങള്‍; പോക്കറ്റ് നിറയും, ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരേയും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങളെ അഭിമുഖീകരിക്കാം. മറിച്ചാണെങ്കില്‍ നേരെ വിപരീത ഫലത്തിനും കാരണമാകും.

astrology

ശനിയുടെ ചലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പന്ത്രണ്ട് രാശിക്കാരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. മാര്‍ച്ച് 29 ന് ശനി കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് പ്രവേശിച്ചിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷമാണ് ശനിയുടെ രാശി മാറ്റം. നക്ഷത്രത്തിലും ശനി മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ഉത്രട്ടാതി നക്ഷത്രത്തിലാണ് ശനി സഞ്ചരിക്കുന്നത്. എന്നാല്‍ ജൂണില്‍ ഉത്രട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലേക്ക് ശനി എത്തും.

ജൂണ്‍ 7 ന് വൈകിട്ട് 4.45 നാണ് ശനി ഉത്രട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

മിഥുനം

ശനി ഉത്രട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലേക്ക് കടക്കുന്നത് മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്താന്‍ അവസരം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലിയിലും ബിസിനസിലും നേട്ടങ്ങളുണ്ടാകുന്ന സമയമാണിത്. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഉയരത്തിലെത്താന്‍ സാധിക്കും.

കുടുംബ ജീവിതവും മെച്ചപ്പെടും. ഏറെ കാലം ശത്രുതയില്‍ ആയിരുന്ന ബന്ധുക്കള്‍ പിണക്കം മാറി ഒന്നാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. സന്തോഷവും സമാധാനവും നിറഞ്ഞ വൈവാഹിക ജീവിതാണ് നിങ്ങളെ കാത്തിരിക്കുന്നത്.

കന്നി

ശനി ഉത്രട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലേക്ക് കടക്കുന്നത് കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പുതിയ വാഹനം, വീട്, വസ്തു എന്നിവ സ്വന്തമാക്കാനാകും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. ദാമ്പത്യ ജീവിതത്തിലും പ്രണയ ജീവിതത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കലാ കായിക മത്സരങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം കൊയ്യാം. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും അനുകൂലമായ സമയമാണ്. ഉന്നത പഠനത്തിനായി വിദേശത്ത് പോകാന്‍ അവസരം ലഭിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് സാമ്പത്തികമായ പിന്തുണ ലഭിക്കും.

കുംഭം

ശനി ഉത്രട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലേക്ക് കടക്കുന്നത് കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. ഇതെല്ലാം നിങ്ങളുടെ ആസ്തിയും സമ്പത്തും വര്‍ധിക്കാന്‍ കാരണമാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ കാലമാണിത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+