ആറ് മാസക്കാലം രാജാവിനെ പോലെ ജീവിക്കാം; സാമ്പത്തിക നേട്ടം, വിജയം; ഈ രാശിക്കാരാണോ നിങ്ങള്‍
നീതിയുടെ ദേവനെന്നാണ് ശനിയെ വിളിക്കുന്നത്. കര്‍മ്മങ്ങള്‍ക്കനുസരിച്ച് പ്രതിഫലം നല്‍കുന്ന ഗ്രഹമെന്ന പ്രത്യേകതയും ശനിക്കുണ്ട്. ശനിയുടെ ദോഷങ്ങള്‍ അകറ്റാന്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാറുണ്ട്. ചില മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന ഫലങ്ങള്‍ ലഭിക്കാറുമുണ്ട് .
ഇതോടൊപ്പം ശനി തന്റെ രാശിയോ നക്ഷത്രമോ മാറുമ്പോഴെല്ലാം അത് മിക്ക രാശിക്കാരെയും ബാധിക്കും. ഇപ്പോള്‍ ശനി സ്വന്തം രാശിയായ കുംഭത്തിലാണുള്ളത്. മാര്‍ച്ച് 15ന് ശനി ശതഭിഷ നക്ഷത്രത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഇത് ഒക്ടോബര്‍ 17 വരെ തുടരും . ശനിയുടെ ഈ മാറ്റങ്ങള്‍ ചില രാശിക്കാരില്‍ വ്യത്യസ്ത ഫലങ്ങളുണ്ടാക്കും. ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങളുണ്ടാക്കുകയെന്ന് നോക്കാം .

മേടം രാശിക്കാര്‍ക്ക് ഒക്ടോബര്‍ വരെയുള്ള സമയം വരെ അടിപൊളിയാണ്. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യം ഉടലെടുക്കും. വ്യാവസായികള്‍ക്കും ഈ സമയത്ത് അനുകൂലമാണ്. ലാഭം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. തൊഴില്‍ രംഗത്തുള്ളവര്‍ക്കും പുരോഗതിയുണ്ടാകും. ഈ സമയത്ത് ധനനേട്ടമുണ്ടാകും.
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം നേട്ടങ്ങളുടേതാണ്. ശനിയുടെ ശതഭിഷ നക്ഷത്ര പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് അടിപൊളി സമയം സൃഷ്ടിക്കും. പല പ്രശ്‌നങ്ങളില് നിന്ന് മോചനം ലഭിക്കും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. തൊഴില്‍ രംഗത്തുള്ളവര്‍ക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ വന്നുചേരും.
ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഒക്ടോബര്‍ വരെ നേട്ടങ്ങള്‍ കൊണ്ടുവരും. കരിയറില്‍ വളര്‍ച്ചയുണ്ടാരും. കാര്യനേട്ടവും വിജയവും ഈ രാശിക്കാര്‍ക്കുണ്ടാകും. ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലത്തേക്ക് മാറ്റമുണ്ടാകും. പുതിയ ജോലിക്ക് അന്വേഷിക്കുന്നവരാണെങ്കില്‍ അതിന് ഒരു അവസാനമുണ്ടാകും. വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്.
തുലാം രാശിക്കാര്‍ക്ക് ഒക്ടോബര്‍ 17 വരെ ശുഭസമയമാണ്. ഒരുപാട് ഫലങ്ങള്‍ ഈ സമയത്ത് നേടിയെടുക്കാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാകും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. കച്ചവടം ചെയ്യുന്നവര്‍ക്ക് പണം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളിലേക്ക് എത്തും .
ധനു രാശിക്കാര്‍ക്ക് വിജയത്തിന്റെ സമയമാണ്. ഈ സമയത്ത് പല കാര്യങ്ങളിലും നേട്ടങ്ങള്‍ വന്നുചേരും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും അവസാനമുണ്ടാകും. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും. ഈ രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും നേട്ടമുണ്ടാകും .












Click it and Unblock the Notifications