Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും കാറും കൈയിലേക്ക്... ഇനി ഒക്ടോബര്‍ വരെ ഈ രാശിക്കാരെ കാത്തിരിക്കുന്നത് ആഡംബരജീവിതം!

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Shani Nakshatra Gochar 2026

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റവും നക്ഷത്ര പരിവര്‍ത്തനവും നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരത്തെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രണം എല്ലാവരേയും ബാധിക്കുമെങ്കിലും വ്യത്യസ്ത തരത്തിലായിരിക്കും ഓരോ വ്യക്തികളിലും പ്രതിഫലിക്കുക. ചിലര്‍ക്ക് ഗ്രഹ സംക്രമണം വഴി വലിയ നേട്ടങ്ങള്‍ വന്ന് ചേരും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കാന്‍ പോകുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളില്‍ ഏറെ സവിശേഷതകള്‍ നിറഞ്ഞ ഒരു ഗ്രഹമാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനി അറിയപ്പെടുന്നത്. ജ്യോതിഷത്തില്‍ ശനിയെ ഏറ്റവും ശക്തവും പ്രധാനപ്പെട്ടതുമായ ഗ്രഹങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്.

ഏകദേശം രണ്ടര വര്‍ഷത്തോളം ഒരു രാശിയില്‍ തന്നെ ശനി തുടരുന്ന ശനി ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങളില്‍ ഒന്ന് കൂടിയാണ്. നിലവില്‍ ഉത്രട്ടാതി നക്ഷത്രത്തില്‍ സഞ്ചരിക്കുന്ന ശനി മേയ് 17 ന് രേവതി നക്ഷത്രത്തിലേക്ക് മാറും. മെയ് 17 ന് ഉച്ചകഴിഞ്ഞ് 3:39 നാണ് ശനി രേവതി നക്ഷത്രത്തില്‍ പ്രവേശിക്കുന്നത്. ഒക്ടോബര്‍ 9 വരെ ഇവിടെയായിരിക്കും ശനിയുടെ താമസം.

ശനിയുടെ നക്ഷത്രമാറ്റം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയാണ് അത് ഈ രാശിക്കാരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ പോകുന്നത് എന്നും നമുക്ക് നോക്കാം...

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ശനിയുടെ രേവതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഏറെ ഗുണം ചെയ്യും. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തില്‍ ആണ് ശനി വസിക്കുന്നത്. അതിനാല്‍ കര്‍മ്മരംഗത്ത് ഇവര്‍ക്ക് വലിയ നേട്ടങ്ങളുണ്ടാക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തം നാട്ടിലേക്കുള്ള സ്ഥലംമാറ്റവും നടക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളായിരിക്കും. പ്രണയബന്ധം ദൃഢമാകും.

ധനു

ശനിയുടെ രേവതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം ലഭിക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. അളവറ്റ ധനം നിങ്ങളുടെ കൈയിലെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+