അടുത്ത വര്‍ഷം തൊട്ട് ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട... കാത്തിരിക്കുന്നത് അപൂര്‍വ സൗഭാഗ്യം!
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള സഞ്ചാര മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. സംക്രമണം എന്ന് പറയുന്ന ഈ പ്രക്രിയ എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. 2027 ല്‍ ശനിയുടെ ചലനത്തില്‍ ചില സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാകും.

പഞ്ചാംഗമനുസരിച്ച്, 2027-ല്‍ ശനി ബുധന്റെ സ്വാധീനത്തിലാകും. 2027 ഫെബ്രുവരി 8-ന് ശനി രേവതി നക്ഷത്രത്തില്‍ പ്രവേശിക്കും. ഏകദേശം നാല് മാസത്തോളം, അതായത് 2027 ജൂണ്‍ 3 വരെ ശനി ഈ നക്ഷത്രത്തില്‍ തുടരും. തന്റെ മിത്രഗ്രഹമായ ബുധന്റെ സ്വാധീനത്തിലാകുന്നതോടെ, ശനിയുടെ കാഠിന്യം കുറയുകയും ശുഭഫലങ്ങള്‍ വര്‍ധിക്കുകയും ചെയ്യും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.
രേവതി നക്ഷത്രം ഇരുപത്തിയേഴാമത്തേതും അവസാനത്തേതുമായ നക്ഷത്രമാണ്. അവസാന നക്ഷത്രം എന്ന നിലയില്‍, ഇത് പൂര്‍ത്തീകരണവുമായും പുതിയ തുടക്കങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ ഘട്ടത്തില്‍, പൂര്‍ത്തിയാകാതെ കിടക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനും ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാനുമുള്ള അവസരങ്ങള്‍ ലഭിക്കുന്നു. ശനി രേവതി നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടമുണ്ടാകുക എന്ന് നോക്കാം.
ഇടവം
ശനി രേവതി നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് തൊഴില്‍രംഗത്ത് സ്ഥാനക്കയറ്റമോ പുരോഗതിയോ നല്‍കിയേക്കാം. ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക സ്ഥിരത ലഭിച്ചേക്കാം. വരുമാനത്തിനുള്ള പുതിയ സ്രോതസുകള്‍ തുറന്നുവരാം, അത് പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശനി രേവതി നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് ഗുണം ചെയ്യും. വരുമാനത്തിനുള്ള പുതിയ വഴികള്‍ തെളിയുന്നതോടെ നിങ്ങളുടേയും കുടുംബത്തിന്റേയകേയും സാമ്പത്തിക നില ഭദ്രമാകും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പൂര്‍ത്തിയാകാനും കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം അനുഭവപ്പെടുകയും മികച്ച നിക്ഷേപ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.
കന്നി
ശനി രേവതി നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. കുടുംബജീവിതം സമാധാനപരവും സന്തോഷകരവുമായിരിക്കും. കഠിനാധ്വാനത്തിനനുസരിച്ചുള്ള ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ശനി രേവതി നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് ശുഭകരമായിരിക്കും. ശനിയുടെ അനുകൂല സ്വാധീനം മൂലം തൊഴില്‍രംഗത്ത് മുന്നേറാനുള്ള അവസരങ്ങള്‍ ലഭിക്കും. ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ആശയങ്ങള്‍ മേലധികാരികളെ ആകര്‍ഷിക്കും. ദമ്പതികള്‍ക്ക് സന്താനഭാഗ്യം പോലെ ചില സന്തോഷവാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
മകരം
ശനി രേവതി നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ കാലയളവ് നിങ്ങളുടെ വ്യക്തിത്വത്തെ കൂടുതല്‍ മെച്ചപ്പെടുത്തും. സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനവും പ്രശസ്തിയും വര്‍ധിക്കും. തൊഴില്‍ മേഖലയില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നവര്‍ക്ക് ഇതൊരു അനുകൂല സമയമാണ്. നിങ്ങളുടെ തൊഴില്‍പരമായ പദവി മെച്ചപ്പെടുകയും, മനഃസമാധാനം ലഭിക്കുകയും ചെയ്യും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശനി രേവതി നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് ഗുണം ചെയ്യും. വരുമാനത്തിനുള്ള പുതിയ സ്രോതസുകള്‍ തുറന്നുകിട്ടും. സര്‍ക്കാര്‍ കാര്യങ്ങളിലോ അധികാരികളില്‍ നിന്നോ നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ഏത് കാര്യത്തിലും ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.





Click it and Unblock the Notifications
