ആശിച്ച വീടും വാഹനവും സ്വന്തമാക്കും; 2 മാസത്തേക്ക് ഈ രാശിക്കാർക്ക് തിരിഞ്ഞുനോക്കേണ്ട
ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കാറുണ്ട്. ചിലരുടെ ജീവിതം തന്നെ മാറിമറിയും. അതുവരെ അനുഭവിച്ചിരുന്ന സാമ്പത്തിക പ്രതിസന്ധികൾ മാറുകയും ജീവിതത്തിലേക്ക് ഐശ്വര്യവും പുരോഗതിയും വന്നുചേരുകയും ചെയ്യും. ശനി നമ്മുടെ ജീവിതത്തിൽ മോശം സ്ഥാനത്താണെങ്കിൽ നമുക്ക് വളരെ കഷ്ടപ്പാട് ഉള്ള ദിവസങ്ങൾ ആയിരിക്കും. എന്നാൽ ശനിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ പച്ചപിടിക്കുന്നതായിരിക്കും.
30 വർഷത്തിന് ശേഷം ശനി കുംഭരാശിയിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കുകയാണ്. ഇതോടെ ചില രാശിക്കാരുടെ സമയം തെളിയും. പിന്നീടുള്ള ദിവസങ്ങൾ ഉയർച്ചയുടെ മാത്രമായിരിക്കും. നവഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. രണ്ടര വർഷം കൊണ്ടാണ് ശനി അതിന്റെ രാശി മാറുന്നത്. നിലവിൽ ശനി കുംഭത്തിലാണ്.
ശനി ഉടൻ നക്ഷത്ര മാറ്റം വരുത്തും. 2024 മേയ് 12 ന് രാവിലെ 8. 8 ന് ആണ് ശനി പൂരുരുട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ പ്രവേശിക്കുക. ഈ രീതിയിൽ ആഗസ്റ്റ് 18 വരെ ശനി അവിടെ തന്നെ തുടരും. അതുവരെ ഒരു കാര്യത്തിനും തടസ്സം വരില്ല. ശനിയുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാരുടെ ജീവിതത്തിലാണ് വൻ മാറ്റങ്ങൾ വരിക. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാഗ്യം വരാൻ പോവുന്നത് എന്ന് നോക്കാം..

ഇടവം: ഇടവം രാശിക്കാർക്ക് വളരെ നല്ല സമയമാണ് വരാൻ പോകുന്നത്. ശനി രാശി മാറുന്ന സമയത്ത് ഈ രാശിയിൽപ്പെട്ട വ്യക്തികൾക്ക് തൊഴിൽ രംഗത്തും ബിസിനസ്സ് രംഗത്തും നേട്ടങ്ങൾ ഉണ്ടാവും. വളരെ അനുകൂലമായ സമയം ആയിരിക്കും. ജോലി സ്ഥലത്ത് സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. മൊത്തത്തിൽ നിങ്ങൾക്ക് അനുകൂലമായ സമയമാണ്. പുതിയ ജോലി അന്വേഷിക്കാൻ ഇത് മികച്ച സമയമാണ്. നല്ല വരുമാനം ലഭിക്കുന്ന ജോലി തന്നെ ലഭിക്കും.
മിഥുനം: മിഥുനം രാശിക്കാർക്കും ഈ നേരത്ത് ജോലിയിൽ പുരോഗതി ഉണ്ടാവും. പ്രൊമോഷന് സാധ്യത ഉണ്ട്. നിങ്ങളുടെ അദ്ധ്വാനത്തിനുള്ള ഫലം നിങ്ങൾക്ക് ഉറപ്പായും വന്നുചേരും. ഈ സമയത്ത് നിങ്ങൾക്ക് മുന്നിൽ ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തികമായ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാനാവുന്നതാണ്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. വലിയൊരു ലാഭം വന്നുചേരുന്നതാണ്. നിക്ഷേപിക്കാൻ പറ്റിയ സമയമാണ്. നിങ്ങൾക്ക് പല വഴി പണം വന്നുചേരും. സാമ്പത്തികമായി പുരോഗതി വരും. ആലോചിച്ച് കാര്യങ്ങൾ ചെയ്യുക.
മകരം: മകരം രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും മികച്ച നേരമാണ്. ശനി ദേവന്റെ അനുഗ്രഹം ഒരുപാട് നാൾ ഈ രാശിക്കാർക്ക് ഉണ്ടാകുന്നതാണ്. ഇവരുടെ നല്ല ദിനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സാമ്പത്തികമായി പ്രതീക്ഷിക്കുന്നതിലും അപ്പുറത്തേക്ക് ഉയരും. എന്നും ഭാഗ്യം ഉണ്ടാവും. ബിസിനസ്സിൽ നിങ്ങൾക്ക് ലാഭം വന്നുചേരും. ജോലി ചെയ്യുന്ന സ്ഥലത്തും നിങ്ങൾക്ക് നേട്ടമുണ്ടാവുന്നതാണ്. ശമ്പളം കൂടും. നിങ്ങളുടെ മൊത്തത്തിലുള്ള ഉയർച്ചയും ഈ സമയത്ത് ഉണ്ടാകും. വലിയ ആഗ്രഹം ഈ സമയത്ത് നടക്കും. എടുത്ത് ചാടരുത്. ഭാഗ്യകാലം നിങ്ങൾക്ക് കുറേ കാലം ഉണ്ടാവുന്നതാണ്.












Click it and Unblock the Notifications