പ്രൊമോഷനും ശമ്പള വര്‍ധനവും ഉറപ്പിക്കാം.. ആസ്തി കൂടാന്‍ പോകുന്നു; ഈ രാശിക്കാരാണോ?
ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റവും നക്ഷത്ര പരിവര്‍ത്തനവും നടത്താറുണ്ട്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരമാറ്റത്തെ പറയുന്നത് സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് സംക്രമണം അനുകൂലമായി ഭവിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീതമായിരിക്കും.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ഒരാളുടെ ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് എല്ലാ തരത്തിലുള്ള അനുഗ്രഹങ്ങളും വന്ന് ചേരും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ശനി അശുഭസ്ഥാനത്താണെങ്കില്‍ വലിയ ദോഷങ്ങളും വന്ന് ഭവിക്കാറുണ്ട്.
ഇന്നലെ വൈകുന്നേരം 7:45-ഓടെ ശനി രേവതി നക്ഷത്രത്തിന്റെ അവസാന പാദത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ഗ്രഹമാറ്റം ജ്യോതിഷ പ്രകാരം ഏറെ പ്രധാനമാണ്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ നേട്ടങ്ങളായിരിക്കും സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്നും എന്തെല്ലാം നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത് എന്നും നമുക്ക് നോക്കാം...
മീനം
മീനം രാശിക്കാര്‍ക്ക് ശനിയുടെ സഞ്ചാര മാറ്റം അനുകൂലമായിരിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന പ്രതിസന്ധികളെ അതിജീവിക്കാനും സമാധാനപൂര്‍ണമായ ജീവിതം നയിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഏറെ അനുകൂലമായ സമയമാണ് ഇത് എന്ന് കാണുന്നു. ദൈനംദിന ജീവിതത്തിലും തൊഴില്‍രീതികളിലും പെട്ടെന്നുള്ള മാറ്റങ്ങള്‍ പ്രകടമാകും.
കന്നി
ശനിയുടെ സഞ്ചാര മാറ്റം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ കാത്തിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം വെച്ചടി വെച്ചടി കയറ്റമായിരിക്കും. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയം.
മിഥുനം
ശനിയുടെ സഞ്ചാര മാറ്റം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളിലൂടെ വലിയ ലാഭം നിങ്ങളെ തേടിയെത്തും. അതുവഴി സാമ്പത്തികമായി വലിയ നിലയിലെത്താനാകും. പൂര്‍വിക സ്വത്തുക്കള്‍ തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ആസ്തി വര്‍ധിക്കാനുള്ള വഴിയൊരുങ്ങും.
ധനു
ധനു രാശിക്കാര്‍ക്ക് ശനിയുടെ സഞ്ചാര മാറ്റം ശുഭകരമായിരിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും വര്‍ധിക്കും. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് നയിക്കും. സന്തോഷകരമായ ദാമ്പത്യമാണ് നിങ്ങളെ കാത്തിരിക്കുന്നത്.





Click it and Unblock the Notifications