പൊന്നും പണവും കൈയിലേക്ക്.. ഈ രാശിക്കാര്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ രാജകീയ ജീവിതം! നിങ്ങളുമുണ്ടോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. കോടാനുകോടി നക്ഷത്രങ്ങളുണ്ടെങ്കിലും ജ്യോതിഷത്തില്‍ 27 നക്ഷത്രങ്ങളെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. മലയാള മാസങ്ങള്‍ക്ക് അനുസരിച്ച് 12 രാശിക്കൂറുകളുമുണ്ട്.
സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവിനേയും കേതുവിനേയും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളായാണ് കണക്കാക്കായിരിക്കുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ഗ്രഹങ്ങളുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള സഞ്ചാരത്തെയാണ് സംക്രമണം എന്ന് പറയുന്നത്.
ഗ്രഹ സംക്രമണം വ്യക്തികളേയും പ്രപഞ്ചത്തിലാകേയും സ്വാധീനം ചെലുത്തും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ് ശനി.
30 വര്‍ഷത്തിനു ശേഷം മെയ് 17 - ന് ശനി രേവതി നക്ഷത്രത്തില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ബുധനാണ് രേവതി നക്ഷത്രത്തിന്റെ അധിപന്. ബുധന്‍ അറിവ്, സംസാരശേഷി, ബിസിനസ്സ് കഴിവ്, ആശയ വിനിമയം എന്നിവയെ പ്രതിനിധീകരിക്കുന്നു. ശനിയുടെ രേവതിയിലേക്കുള്ള പ്രയാണം പരോക്ഷമായ ശനി - ബുധ സംയോഗത്തിന് വഴിയൊരുക്കും. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണപരമാകുക എന്ന് നോക്കാം.
മിഥുനം
ശനിയുടെ രേവതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. കരിയറില്‍ വലിയ ഉയരങ്ങളിലെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. വ്യവസായികള്‍ക്ക് ലാഭം നേടാനുള്ള അവസരമുണ്ടായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ശനിയുടെ രേവതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം അനുകൂലമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. കുടുംബാംഗങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ട് പഴയ ഐക്യത്തോടെ ജീവിക്കാനാകും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടന്നേക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണിത്.
മകരം
ശനിയുടെ രേവതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം മകരം രാശിക്കാര്‍ക്ക് ഗുണകരമാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് പണം കൈയിലെത്തും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ സ്വന്തമാകും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ബിസിനസ് വിപുലീകരണത്തിനുള്ള സാധ്യതകളും ഈ കാലയളവില്‍ തെളിയും. രാജ്യത്തിനകത്തോ വിദേശത്തോ യാത്ര ചെയ്യാനും യോഗമുണ്ടായിരിക്കും.
മേടം
മേടം രാശിക്കാര്‍ക്ക് ശനിയുടെ രേവതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളെ സാമ്പത്തികമായി അജയ്യരാക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications