ഒരാഴ്ച കൊണ്ട് ജീവിതം മാറിമറിയും.. കഷ്ടകാലമേ ഗോവിന്ദാ..! ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിന്റെ പ്രതിഫലനം വ്യത്യസ്ത തരത്തിലായിരിക്കും നക്ഷത്രക്കാര്‍ക്ക് പ്രതിഫലിക്കും. ചില നക്ഷത്രക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മഫലം നല്‍കുന്ന ഗ്രഹം എന്നാണ് ശനി അറിയപ്പെടുന്നത്. ഒമ്പത് ഗ്രഹങ്ങളില്‍ ഏറ്റവും ശക്തവും പ്രധാനപ്പെട്ടതുമായ ഗ്രഹമാണ് നീതി ദേവന്‍ കൂടിയായ ശനി. ശനി ഏകദേശം രണ്ടര വര്‍ഷത്തെ സമയമെടുത്താണ് അതിന്റെ രാശി മാറുന്നത്. നിലവില്‍ ശനി മീന രാശിയിലും പൂരുരുട്ടാതി നക്ഷത്രത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.

ശനി പൂരുരുട്ടാതി നക്ഷത്രത്തില്‍ നിന്നും ഉടനെ ഉതൃട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. അക്ഷയ തൃതീയയ്ക്ക് മുമ്പ് അതായത് ഏപ്രില്‍ 28 നാണ് ശനി സ്വന്തം നക്ഷത്രമായ ഉത്തരഭാദ്രപദത്തില്‍ അതായത് ഉതൃട്ടാതി നക്ഷത്രത്തില്‍ പ്രവേശിക്കുക. ഏപ്രില്‍ 28 ന് രാവിലെ 7:52 ന് ശനി ഉത്തര ഭാദ്രപദത്തില്‍ പ്രവേശിക്കുകയും ഒക്ടോബര്‍ 3 വരെ ഈ രാശിയില്‍ തുടരുകയും ചെയ്യും.
27 നക്ഷത്രങ്ങളില്‍ 26-ാമത്തെ നക്ഷത്രമാണ് ഉതൃട്ടാതി. ഈ നക്ഷത്രത്തിന്റെ അധിപന്‍ ശനിയും രാശി മീനവുമാണ്. അതിനാല്‍ തന്നെ ശനിയുടെ നക്ഷത്രമാറ്റം ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണപരമാകുക എന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശനി സ്വന്തം നക്ഷത്രമായ ഉതൃട്ടാതിയിലേക്ക് പോകുന്നത് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകാന്‍ അവസരം ലഭിക്കും. ജോലിയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. ബിസിനസില്‍ നിങ്ങള്‍ക്ക് വളരെയധികം ശോഭിക്കാന്‍ സാധിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും.
മിഥുനം
ശനി സ്വന്തം നക്ഷത്രമായ ഉതൃട്ടാതിയിലേക്ക് പോകുന്നത് മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പത്താം ഭാവത്തിലേക്കാണ് ശനി പ്രവേശിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആഗ്രഹങ്ങള്‍ എല്ലാം സഫലമാകും.
കര്‍ക്കടകം
ശനി സ്വന്തം നക്ഷത്രമായ ഉതൃട്ടാതിയിലേക്ക് പോകുന്നത് കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാം. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സമൂഹത്തില്‍ നിന്ന് ആദരവും ലഭിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ഉണ്ടാകും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കും.
കുംഭം
ശനി സ്വന്തം നക്ഷത്രമായ ഉതൃട്ടാതിയിലേക്ക് പോകുന്നത് കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജോലിയിലും ബിസിനസിലും നല്ല ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വാഹനമോ വസ്തുവോ സംബന്ധിച്ച ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും.












Click it and Unblock the Notifications