Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ദിവസത്തിനുള്ളില്‍ ജീവിതം മാറിമറിയും, ലോട്ടറിയടിക്കാന്‍ വരെ സാധ്യത; കൈ നിറയെ പണം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ഗ്രഹങ്ങളുടെ രാശി മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.

അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. രാശി മാറ്റത്തോടൊപ്പം ഗ്രഹങ്ങള്‍ നക്ഷത്രങ്ങളും മാറാറുണ്ട്. ഇതിന്റെ സ്വാധീനവും എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശനി. നീതിയുടെ ദേവന്‍ എന്നാണ് ശനി അറിയപ്പെടുന്നത്. ഒരാളുടെ ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അയാളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

astrology

എന്നാല്‍ ശനി അശുഭസ്ഥാനത്ത് നിലകൊള്ളുന്ന വ്യക്തികളുടെ ജീവിതം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരിക്കും. നിലവില്‍ ശനി അവിട്ടം നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ 3 ന് ശനി ചതയം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. രാഹുവിന്റെ നക്ഷത്രമാണ് ഇത്. രാഹുവിന്റെ നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം ചിലരെ സംബന്ധിച്ച് വളരെ അനുകൂലമായിരിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

മേടം

ശനിയുടെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. സ്വന്തമായി ആരംഭിക്കാനിരിക്കുന്ന ബിസിനസിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണെന്ന് കാണുന്നു.

ഇടവം

ശനിയുടെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഇടവ രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. പുതിയ വീടിന്റെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് കാത്തിരിക്കുന്നത്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും.

ചിങ്ങം

ശനിയുടെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ വിജയം കൈവരിക്കാനാകും.

ധനു

ശനിയുടെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സാമ്പത്തികമായി വലിയ അഭിവൃദ്ധി കൈവരിക്കാന്‍ സാധിക്കും. കൈനിറയെ പണം ലഭിക്കാനുള്ള സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് അനുകൂലം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+