കാത്തുകാത്തിരുന്ന് നല്ലനാള്‍ വന്നെത്തി.. ഇനി ആറുമാസക്കാലം സൗഭാഗ്യപ്പെരുമഴ
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രതികൂലമായെന്നും വരാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എനന്നിവയാണ് നവഗ്രഹങ്ങള്‍.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണെങ്കിലും രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ മലയാള മാസങ്ങള്‍ക്ക് അനുസരിച്ച് 12 രാശികളെ കുറിച്ചും ജ്യോതിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി.
കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ ശനിയുടെ സ്ഥാനം ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ സര്‍വൈശ്വര്യങ്ങളും അശുഭസ്ഥാനത്താണെങ്കില്‍ ദോഷങ്ങളും വന്നും ചേരും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ ശനിയുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
മേയ് 17 ന് ശനി രേവതി നക്ഷത്രത്തില്‍ സംക്രമിച്ചിരുന്നു. ഇനി ഒക്ടോബര്‍ 9 വരെ ശനി ഇതേ നക്ഷത്രത്തില്‍ ആയിരിക്കും തുടരരുക. ബുധന്റെ നക്ഷത്രമാണ് രേവതി. അതിനാല്‍ തന്നെ ബുധനും ശനിയും തമ്മില്‍ ഈ രാശിയില്‍ മുഖാമുഖം വരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ നക്ഷത്ര പരിവര്‍ത്തനം വഴി നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്കൊന്ന് നോക്കാം...
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ രേവതി നക്ഷത്രത്തിലേക്കുള്ള പരിവര്‍ത്തനം ഏറെ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം വന്ന് ചേരും. വിദേശത്ത് ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു.
ചിങ്ങം
ശനിയുടെ രേവതി നക്ഷത്രത്തിലേക്കുള്ള പരിവര്‍ത്തനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം നിലനില്‍ക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. കുടുംബക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ ഭംഗിയായി നടക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ശനിയുടെ രേവതി നക്ഷത്രത്തിലേക്കുള്ള പരിവര്‍ത്തനം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം കൊയ്യാനാകും.















Click it and Unblock the Notifications