ആഗ്രഹിക്കുന്നതെന്തും നടക്കും... രാജയോഗത്തേക്കാള്‍ പവര്‍, കോടീശ്വരന്‍മാരാകാം; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കുമുള്ള സഞ്ചാരത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. 12 രാശികളിലേക്കും 27 നക്ഷത്രങ്ങളിലേക്കുമുള്ള ഗ്രഹങ്ങളുടെ ഈ സഞ്ചാരത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും ബാധിക്കും.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനായ ശനിയെ ക്രൂരനായ ഗ്രഹം എന്നും വിശേഷിപ്പിക്കാറുണ്ട്. വേദ ജ്യോതിഷ പ്രകാരം ശനി ഒരു നിശ്ചിത കാലയളവിനു ശേഷം രാശിയും നക്ഷത്രവും മാറ്റുന്നു. നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ശനി ഒരു രാശിയില്‍ ഏകദേശം രണ്ടര വര്‍ഷമാണ് നില്‍ക്കുക.

അത്തരമൊരു സാഹചര്യത്തില്‍ ഒരു ചക്രം പൂര്‍ത്തിയാക്കാന്‍ ശനിക്ക് 30 വര്‍ഷത്തെ സമയം വേണ്ടി വരും. നിലവില്‍ ഉത്രട്ടാതി നക്ഷത്രത്തിലൂടെയാണ് ശനിയുടെ സഞ്ചാരം. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം അതായത് ഒക്ടോബറില്‍ ശനി പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് വഴി മാറും. ഗ്രഹങ്ങളുടെ അധിപനും ദേവഗുരു ബൃഹസ്പതിയുടെ പ്രതീകവുമായ വ്യാഴമാണ് പൂരുരുട്ടാതി നക്ഷത്രത്തിന്റെ കാരകന്‍.
ഇത്തരത്തില്‍ ശനി വ്യാഴത്തിന്റെ നക്ഷത്രത്തിലെ സംക്രമിക്കുന്നത് ഏറെ ഗുണകരമാണ് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണപരമാകുക എന്നും എങ്ങനെയാണ് ഇവരെ ഭാഗ്യദേവത അനുഗ്രഹിക്കുക എന്നും നമുക്ക് നോക്കാം.
മകരം
ശനിയുടെ നക്ഷത്ര മാറ്റം മകരം രാശിക്കാര്‍ക്ക് ഏറെ ഗുണകരമായിരിക്കും. ശനി ഈ രാശിയുടെ മൂന്നാമത്തെ ഭാവത്തിലേക്കാണ് സംക്രമിക്കുന്നത്. ശനി ഈ രാശിയുടെ ലഗ്‌നാധിപനും ഈ രാശിയുടെ രണ്ടാമത്തെ ഭാവാധിപനുമാണ്. അതിനാല്‍ തന്നെ ഇക്കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും.
വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അനുകൂല സമയമാണ് എന്ന് കാണുന്നു. ഉന്നത മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം നേടാനാകും. ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു അനുകൂലമായ സാഹചര്യം. കുടുംബത്തില്‍ വിവാഹം പോലെയുള്ള മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. അവിവാഹിതര്‍ക്ക് മാംഗല്യ യോഗമുണ്ടാകും.
ഇടവം
ശനിയുടെ നക്ഷത്ര മാറ്റം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ വരുമാന, ലാഭ ഭാവത്തിലൂടെയാണ് ശനി സംക്രമിക്കുന്നത്. മാത്രമല്ല ഇടവം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെയും ജോലിസ്ഥലത്തിന്റെയും അധിപനാണ് ശനി. അതിനാല്‍ ഇക്കാലയളവില്‍ ഇവരുടെ ജീവിതത്തില്‍ വലിയ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും.
ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ ഏറ്റവും അനുയോജ്യമായ സമയം. ബംപര്‍ സമ്മാനം പോലും നിങ്ങളെ തേടിയെത്തിയേക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാം. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറിന് അപേക്ഷിക്കാനും അനുകൂലമായ സമയമാണ്. ബിസിനസുകാര്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും
മിഥുനം
ശനിയുടെ നക്ഷത്ര മാറ്റം മിഥുനം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഏറെ നാളായി മനസില്‍ ആഗ്രഹിക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പൂവണിയും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇതെല്ലാം നിങ്ങളെ സാമ്പത്തികമായി നല്ല നിലയില്‍ എത്തിക്കാന്‍ സഹായിക്കും.
പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാം. കുടുംബാംഗങ്ങള്‍ തമ്മില്‍ ഐക്യവും സാഹോദര്യവും സ്‌നേഹവും നിലനില്‍ക്കും.












Click it and Unblock the Notifications