Get Updates
Get notified of breaking news, exclusive insights, and must-see stories!

2026 വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം, നിങ്ങളുമുണ്ടോ? കൈനിറയെ പണം ലഭിക്കും

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. ജ്യോതിഷ പ്രകാരം ഈ മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തെ സ്വാധീനിക്കും. ഇത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചിലര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

astrology

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. ഏറ്റവും വലിയ ഗ്രഹങ്ങളിലൊന്നായ ശനി കര്‍മ്മത്തിന്റേയും നീതിയുടേയും കാരകനാണ്. വേദ ജ്യോതിഷത്തിമനുസരിച്ച് ശനിയെ ഏറ്റവും ശക്തനും ക്രൂരനുമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനി ഒരു രാശിയില്‍ ഏകദേശം രണ്ടര വര്‍ഷം നില്‍ക്കും. അതിനാല്‍ ശനിയ്ക്ക് 12 രാശികളുടെ ഒരു ചക്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം 30 വര്‍ഷമെടുക്കും.

നേരത്തെ ചതയം നക്ഷത്രത്തിലായിരുന്ന ശനി ഒക്ടോബര്‍ 3 ന് രാത്രി 9:49 ന് പൂരുരുട്ടാതി നക്ഷത്രത്തില്‍ പ്രവേശിച്ചു. ഇനി ജനുവരി 20 വരെ പൂരൂരുട്ടാതി നക്ഷത്രത്തിലായിരിക്കും ശനിയുടെ സഞ്ചാരം. പൂരൂരുട്ടാതി അഥവാ പൂര്‍വ്വ ഭാദ്രപദത്തിന്റെ അധിപന്‍ വ്യാഴമാണ്. ഇത്തരത്തില്‍ ശനിയുടെ നക്ഷത്രമാറ്റം ചില രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

കര്‍ക്കടകം

ശനിയുടെ പൂരൂരുട്ടാതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം കര്‍ക്കിടകം നക്ഷത്രക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മ മുടങ്ങിക്കിടന്ന ഗൃഹനിര്‍മാണം ശരവേഗത്തില്‍ പൂര്‍ത്തിയാകും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സമൂഹത്തില്‍ പദവിയും അന്തസും കൈവരിക്കും.

തുലാം

തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ശനിയുടെ പൂരൂരുട്ടാതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം സാമ്പത്തികമായി നിങ്ങളെ ഉന്നതിയിലെത്തിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

കുംഭം

ശനിയുടെ പൂരൂരുട്ടാതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി നടത്തുന്ന ദീര്‍ഘയാത്രകള്‍ നിങ്ങള്‍ക്ക് വ്യക്തിപരമായും ഗുണം ചെയ്യും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. കഠിനാധ്വാനം ഫലം കണ്ടേക്കാം. കുടുംബത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചേക്കാം.സമാധാനവും സന്തോഷവും പുലരും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+