Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി സൗഭാഗ്യത്തിന്റെ വരവാണ്... കൈനിറയെ സ്വര്‍ണം, പുതിയ വീടും കാറും..! ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീതഫലമായികരിക്കും സമ്മാനിക്കുക.

ഗ്രഹങ്ങളുടെ രാശി മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശനി. ഒരാളുടെ ജാതകത്തില്‍ ശനി ശുഭ സ്ഥാനത്താണെങ്കില്‍ അയാളുടെ ജീവിതത്തില്‍ ശുഭകരമായ സംഭവങ്ങള്‍ വന്ന് കൊണ്ടേയിരിക്കും. എന്നാല്‍ നേരെ മറിച്ച് ശനി അശുഭ സ്ഥാനത്താണെങ്കില്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ മോശം സംഭവങ്ങളായിരിക്കും ഉണ്ടാകുക.

astrology

ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ നക്ഷത്രവും മാറാറുണ്ട്. നിലവില്‍ അവിട്ടം നക്ഷത്രത്തിലാണ് ശനിയുടെ സഞ്ചാരം. എന്നാല്‍ ഒക്ടാബര്‍ 3 ന് ശനി രാഹുവിന്റെ നക്ഷത്രമായ ചതയം നക്ഷത്രത്തില്‍ പ്രവേശിക്കും. ജ്യോതിഷ പ്രകാരം രാഹുവും ശനിയും മിത്രഗ്രഹങ്ങളാണ്. അതിനാല്‍ തന്നെ ശനിയുടെ ചതയം രാശിയിലേക്കുള്ള പ്രവേശനം രാഹുവിന്റെ സ്വാധീനത്തിനും കാരണമാകും.

ശനിയുടേയും രാഹുവിന്റേയും ഈ വിധത്തിലുള്ള സംയോജനം ജ്യോതിഷത്തില്‍ അപൂര്‍വമാണ്. അതിനാല്‍ തന്നെ പന്ത്രണ്ട് രാശിക്കാര്‍ക്കും ഇതിന്റെ ഫലം ലഭിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അതുല്യമായ സൗഭാഗ്യമാണ് ഇതുവഴി വരാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ നക്ഷത്ര മാറ്റം അനുകൂലമാകാന്‍ പോകുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

മേടം

ശനിയുടെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം മേടം രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. ശനി ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലേക്കാന്‍ വരുന്നത്. അതിനാല്‍ ഇവരുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് പ്രകടമാകും. പുതിയ വരുമാന സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനുമുള്ള സാധ്യത കാണുന്നു. ഇതെല്ലാം ഈ രാശിക്കാരുടെ സമ്പത്തില്‍ പ്രതിഫലിക്കും.

ചിങ്ങം

ശനിയുടെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. അപ്രതീക്ഷിതമായി വലിയൊരു തുക കൈയിലെത്തും. എന്ത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവത കൂടെയുണ്ടാകും. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും.

മകരം

ശനിയുടെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മകരം രാശിയുടെ അധിപന്‍ കൂടിയാണ് ശനി എന്നതിനാല്‍ ഇരട്ട നേട്ടമാണ് ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളുടെ കൈയിലെത്തും. ആസ്തിയില്‍ ഇരട്ടിയിലേറെ വര്‍ധനവിന് സാധ്യത കാണുന്നു. ഇക്കാലയളവില്‍ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+