ഈ രാശിക്കാരുടെ കഷ്ടകാലം ഇന്ന് മുതല്‍ തുടങ്ങി; ഭാര്യയെ പിരിയും, സമ്പാദ്യമെല്ലാം വെള്ളത്തിലാകും!!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് പലതരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹസംക്രമണം വലിയ ദോഷകരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷത്തില്‍ ഏറ്റവും നിര്‍ണായകമായ സ്ഥാനമുള്ള ഗ്രഹങ്ങളിലൊന്നാണ് നീതിയുടെയും കര്‍മ്മഫലങ്ങളുടെയും ദേവനായ ശനി. ശനിയുടെ ഓരോ സംക്രമണവും നക്ഷത്രമാറ്റവും മനുഷ്യജീവിതത്തില്‍ വന്‍ മാറ്റങ്ങളാണ് വരുത്തുന്നത്. ഗ്രഹമാറ്റങ്ങള്‍ പോലെ തന്നെ ശനിയുടെ നക്ഷത്ര പരിവര്‍ത്തനവും അതീവ പ്രാധാന്യത്തോടെയാണ് ജ്യോതിഷികള്‍ വിലയിരുത്തുന്നത്. ജൂലൈ 2 മുതല്‍, അതായത് ഇന്ന് മുതല്‍ ശനി, രേവതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
ഈ നക്ഷത്ര പരിവര്‍ത്തനം പന്ത്രണ്ട് രാശിക്കാരുടെയും ജീവിതത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരും. വ്യക്തികളുടെ കര്‍മ്മഫലത്തിന് അനുസൃതമായിട്ടായിരിക്കും ശനി ഈ കാലയളവില്‍ പ്രതിഫലങ്ങള്‍ നല്‍കുന്നത്. ശനിയുടെ ഈ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തെ പലവിധത്തില്‍ സ്വാധീനിക്കുമെങ്കിലും ഇനി പറയുന്ന ചില രാശിക്കാര്‍ക്ക് ഇത് കടുത്ത വെല്ലുവിളികളുണ്ടാക്കും.
ഇടവം
ശനിയുടെ രേവതി നക്ഷത്രത്തിലേക്കുള്ള സംക്രമണം ഇടവം രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും. ഔദ്യോഗിക മേഖലയിലും കരിയറിലും വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരും. സുഗമമായി നടന്നുപോയിരുന്ന പല പദ്ധതികളും അവസാന നിമിഷത്തില്‍ അപ്രതീക്ഷിതമായി തടസപ്പെട്ടേക്കാം. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും തൊഴില്‍പരമായ അസംതൃപ്തിക്ക് കാരണമാകുകയും ചെയ്യും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ രേവതി നക്ഷത്രത്തിലേക്കുള്ള സംക്രമണം ദോഷം ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ തുടരെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇത് കുടുംബത്തിലാകെ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയേക്കാം. ജീവിതപങ്കാളിയുമായി ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വാക്കുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കാത്ത രീതിയില്‍ ഉപയോഗിക്കാന്‍ ഈ കാലയളവില്‍ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നി
ശനിയുടെ രേവതി നക്ഷത്രത്തിലേക്കുള്ള സംക്രമണം കന്നി രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും. സാമ്പത്തികമായി വലിയ നഷ്ടം നേരിടാനുള്ള സാധ്യത കാണുന്നു. അതിനാല്‍ പണം ജാഗ്രതയോടെ ചെലവാക്കുക. വായ്പ, ഇഎംഐ എന്നിവയില്‍ വീഴ്ച വരുത്തുന്നത് വഴി ജീവിതത്തില്‍ വലിയ പ്രതിസന്ധി ഉടലെടുക്കും. സാമ്പത്തികമായി ആരോടും ജാമ്യം നില്‍ക്കാനോ വലിയ തുകകള്‍ കടം കൊടുക്കാനോ ഈ സമയത്ത് മുതിരരുത്.
തുലാം
ശനിയുടെ രേവതി നക്ഷത്രത്തിലേക്കുള്ള സംക്രമണം തുലാം രാശിക്കാര്‍ക്ക് ദോഷകരമായിരിക്കും. നിയമപരമായ പ്രശ്‌നങ്ങളില്‍ നിന്നോ കോടതി വ്യവഹാരങ്ങളില്‍ നിന്നോ ഈ ഘട്ടത്തില്‍ പരമാവധി അകന്നുനില്‍ക്കാന്‍ ശ്രമിക്കണം. ചെറിയ അശ്രദ്ധ പോലും വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലേക്കും ഉറക്കമില്ലായ്മ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. കുടുംബത്തിലുള്ള മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ഈ സമയത്ത് അതീവ ജാഗ്രത പാലിക്കണം.















Click it and Unblock the Notifications