ഈ രാശിക്കാരാണോ? ഇനി ജീവിതത്തിൽ പച്ചപിടിക്കും; വീടെന്ന സ്വപ്നം ഈ മാസാവസാനത്തോടെ സഫലമാകും
ഗ്രഹങ്ങൾ നക്ഷത്ര മാറ്റം നടത്തുമ്പോൾ ചില വ്യക്തികൾക്ക് അവരുടെ ജീവിത്തതിലെ ഏറ്റവും നല്ല സമയം ആരംഭിക്കും. ശനി ഏപ്രിൽ ആറിന്
നക്ഷത്ര മാറ്റം നടത്തിയിരിക്കുകയാണ്. ഈ മാറ്റത്തിലൂടെ ചിലരുടെ ഭാഗ്യം തെളിയും . ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം വന്നുചേരാൻ പോകുന്നത് എന്ന് നോക്കാം. ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഗ്രഹമാണ് ശനി. ശനി കോപിക്കുകയാണെങ്കിൽ നമുക്ക് പല പ്രശ്നങ്ങളും നേരിടേണ്ടിവരും.
എന്നാൽ ശനിയുടെ കൃപ നിങ്ങൾക്കൊപ്പം ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം വന്നുചേരും. ഇപ്പോൾ പൂരുരുട്ടാതി നക്ഷത്രത്തിലാണ് ശനി ദേവൻ ഉള്ളത് ഒക്ടോബർ 3 വരെ ശനി ഇവിടെ ഉണ്ടാവും.

ജ്യോതിഷം അനുസരിച്ച് നക്ഷത്രങ്ങളിൽ 25ാ മത്തെ നക്ഷത്രമാണ് പൂരുരുട്ടാതി നക്ഷത്രം. വ്യാഴമാണ് അധിപൻ. ശനി ദേവൻ നീതിയുടെ ദേവനാണ് അതിനാൽ ശനിയുടെ നക്ഷത്ര മാറ്റം 3 രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങളും പുരോഗതിയും കൊണ്ടിവരിക. ഏതൊക്കെ ആണ് ആ രാശിക്കാർ എന്ന് നോക്കാം.
മേടം: പൂരുരുട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം മേട രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഈ രാശിക്കാരുടെ ജീവിതം പുരോഗതിയിലേക്ക് മുന്നേറിത്തുടങ്ങും. എന്ത് ചെയ്താലും അത് അനുകൂലമാകുന്ന സമയമാണ്.
ഈ സമയത്ത് സാമ്പത്തികമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. നിങ്ങളുടെ ജീവിതം സന്തോഷമുള്ളതാവും. തൊഴിൽ രംഗത്ത് നല്ല സമയമാണ്, ബിസിനസ്സ് ചെയ്യുന്നവരാണെങ്കിൽ ഈ സമയത്ത് നല്ലൊരു ബിസിനസ്സ് നടക്കുകയും വൻ ലാഭം ലഭിക്കുകയും ചെയ്യും.
കന്നി: ശനി നക്ഷത്രം മാറുമ്പോൾ കന്നി രാശിക്കാർക്ക് അനുകൂലമായ സമയം ആരംഭിക്കും. തൊഴിൽ രംഗത്ത് നേട്ടം ഉണ്ടാകും, പ്രൊമോഷന് സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഈ സമയത്ത് നടക്കും. ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ മാസം തന്നെ ആരംഭിക്കാം. ഈ മാസം അവസാനത്തോടെ ബിസിനസ്സ് ആരംഭിക്കാൻ സാധ്യത കാണുന്നുണ്ട് ലാഭം ഉണ്ടാകും.
ധനു: ധനു രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും നല്ല നേരമാണ് ഇപ്പോൾ. ഇവർ എന്ത് ചെയ്താലും അതിൽ നേട്ടമുണ്ടാവും. ബിസിനസ്സ് ചെയ്യുന്നവർക്ക് വളരെ മികച്ച നേരമാണ്. തൊഴിൽ രംഗത്ത് നിങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനത്തിന് അംഗീകാരം ലഭിക്കുന്നതാണ്.വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും.












Click it and Unblock the Notifications