പലവഴിക്ക് പണം കൈയിലെത്തും, പുത്തന്‍വീട്ടില്‍ ആഡംബര ജീവിതം... ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ കാലാകാലങ്ങളില്‍ നക്ഷത്രവും മാറാറുണ്ട്. സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സഞ്ചാരത്തിലുണ്ടാകുന്ന ഈ മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായിരിക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും കാരകനാണ് ശനി. ഇപ്പോഴിതാ 27 വര്‍ഷത്തിന് ശേഷം ശനി നക്ഷത്രം മാറാന്‍ പോകുകയാണ്. ശനി എല്ലാ രണ്ടര വര്‍ഷം കൂടുമ്പോഴും രാശിയും ഓരോ വര്‍ഷം കൂടുമ്പോള്‍ നക്ഷത്രവും മാറ്റുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷച്ചിരിക്കുന്നത്.

അങ്ങനെ വരുമ്പോള്‍ ശനിയ്ക്ക് ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ 30 വര്‍ഷത്തെ സമയവും നക്ഷത്ര മാറ്റം നടത്താന്‍ 27 വര്‍ഷത്തെ സമയവും ആവശ്യമാണ്. നിലവില്‍ ശനി കുംഭം രാശിയിലും പൂരുരുട്ടാതി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഏപ്രില്‍ 28 ന് രാവിലെ 7:52 ന് സ്വന്തം നക്ഷത്രമായ ഉതൃട്ടാതി നക്ഷത്രത്തിലേക്ക് ശനി പ്രവേശിക്കും. ഇതോടൊപ്പം മീന രാശിയിലേക്കും ശനി സഞ്ചരിക്കും.
ഇത് പന്ത്രണ്ട് രാശിക്കാരുടേയും ജീവിതത്തില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടമാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. പ്രവേശിക്കും. ഭാഗ്യം തെളിയുന്ന ആ മൂന്ന് രാശികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
തുലാം
ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ആറാം ഭാവത്തില്‍ ആണ് ശനി പ്രവേശിക്കുക. ഇതിലൂടെ ഇവര്‍ക്കു ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
ഇടവം
ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനി പ്രവേശിക്കുന്നത്. ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും വലിയ വിജയവും സാമ്പത്തിക നേട്ടവും കൈവരിക്കാന്‍ സാധിക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും.
കര്‍ക്കടകം
ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ശനി ഈ രാശിയുടെ ഒന്‍പതാം ഭാവത്തിലായിരിക്കും വരുന്നത്. വിദേശത്ത് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച ജോലി ലഭിക്കും. ഉന്നത വിദ്യാഭ്യാസമെന്ന സ്വപ്നം പൂവണിയും. ഏത് കാര്യം ചെയ്യുമ്പോഴും മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. പുതിയ വീട്ടിലേക്ക് താമസം മാറും. ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്.












Click it and Unblock the Notifications