സമ്പത്ത് കുമിഞ്ഞുകൂടും, ആസ്തി വര്‍ധിക്കും.. കോടീശ്വരന്‍മാരാകും! ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി സഞ്ചരിക്കാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ സഞ്ചാരത്തെ പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും സ്വാധീനിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചിലര്‍ക്ക് അത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളം ശനി തുടരും. ശനിയുടെ നക്ഷത്രമാറ്റവും സവിശേഷമാണ്. 2026 ജനുവരി 20 ന് ശനി സ്വന്തം നക്ഷത്രമായ ഉത്രട്ടാതിയില്‍ പ്രവേശിക്കും.
മേയ് 17 ന് രേവതി നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് വരെ ശനി ഉത്രട്ടാതി നക്ഷത്രത്തില്‍ തുടരും. ഉതൃട്ടാതി നക്ഷത്രത്തിന്റെ അധിപനായ ശനി സ്വന്തം ഗൃഹത്തില്‍ പ്രവേശിക്കുന്നത് ചില വ്യക്തികളുടെ ജീവിതത്തില്‍ കാര്യമായി ബാധിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കുക എന്ന് നമുക്ക് നോക്കാം...
ഇടവം
ഉത്രട്ടാതി നക്ഷത്രത്തിന്റെ ഒന്നാം സ്ഥാനത്തിലേക്കുള്ള ശനിയുടെ പ്രവേശനം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തില്‍ ശനി വസിക്കും. അതിനാല്‍ ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ആത്മവിശ്വാസവും ധൈര്യവും വര്‍ധിക്കും. ഇത് നിങ്ങള്‍ക്ക് കരിയറില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ സഹായിക്കും.
മിഥുനം
ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ പത്താം ഭാവത്തില്‍ ആയിരിക്കും ശനി പ്രവേശിക്കുക. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ട്രാന്‍സ്ഫര്‍ എന്നിവ ലഭിക്കാന്‍ സാധ്യത കാണുന്നു. അനാവശ്യ ചെലവുകളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിച്ചേക്കാം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും.
മീനം
ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനും സമ്പത്ത് വര്‍ധിപ്പിക്കാനും കഴിയും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.
ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പുതിയ വാഹനം, വീട്, വസ്തു എന്നിവ സ്വന്തമാക്കും. കുടുംബാംങ്ങള്‍ക്കിടയില്‍ ഐക്യം നിലനില്‍ക്കും. ജോലി സംബന്ധമായ ആവശ്യത്തിനായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം.












Click it and Unblock the Notifications