ആഗ്രഹിച്ച പോലെ ജീവിക്കാനാകും, ഇട്ടുമൂടാനുള്ള സ്വത്ത് കൈയിലേക്ക്; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താന്‍ സാധിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന ജാതകം വഴിയാണ് ഇത് സാധ്യമാകുന്നത്.
അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയെ ജ്യോതിഷത്തിന്റെ അടിസ്ഥാനശിലകളായാണ് പരിഗണിക്കുന്നത്. ജ്യോതിഷത്തില്‍ ഗ്രഹങ്ങളും രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഗ്രഹ സംക്രമണം എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്.

ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളുമാണ് വ്യക്തികളെ സ്വാധീനിക്കുന്നത്.
സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. നീതി, കര്‍മ്മം, അച്ചടക്കം എന്നിവയുടെ ഘടകമായിട്ടാണ് ശനിയെ കണക്കാക്കുന്നത്.
നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹം കൂടിയാണ് ശനി. ഇത് ഏകദേശം രണ്ടര വര്‍ഷത്തേക്ക് ഒരു രാശിയില്‍ തന്നെ തുടരും. ഇക്കാരണത്താല്‍ ശനിയുടെ സ്വാധീനവും വളരെക്കാലം നീണ്ടുനില്‍ക്കും. നിലവില്‍ ശനി മീനം രാശിയിലാണ്. അതേസമയം തന്നെ ഉതൃട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലുമാണ്. മാര്‍ച്ച് അവസാനം അതായത് 21 ന് ശനി ഉതൃട്ടാതി നക്ഷത്രത്തിന്റെ മൂന്നാം സ്ഥാനത്തെത്തും. ഇത് ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നോക്കാം
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ ഉത്രട്ടാതി നക്ഷത്രത്തിന്റെ മൂന്നാം സ്ഥാനത്തേക്കുള്ള വരവ് ഏറെ ഗുണം ചെയ്യും. ഈ രാശിയുടെ എട്ടാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി സ്വപ്നം കാണുന്ന സ്വന്തമായി വീട് എന്ന ആഗ്രഹം സഫലീകരിക്കപ്പെടും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മേടം
ശനിയുടെ ഉത്രട്ടാതി നക്ഷത്രത്തിന്റെ മൂന്നാം സ്ഥാനത്തേക്കുള്ള വരവ് മേടം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തില്‍ ശനി സ്ഥിതിചെയ്യുന്നു. അതിനാല്‍ സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. പലവഴിക്ക് പണം കൈയിലെത്തുന്നു. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും.
ധനു
ശനിയുടെ ഉത്രട്ടാതി നക്ഷത്രത്തിന്റെ മൂന്നാം സ്ഥാനത്തേക്കുള്ള വരവ് ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. കരിയറില്‍ ആഗ്രഹത്തിന് അനുസരിച്ച് സ്ഥലം മാറ്റം പ്രതീക്ഷിക്കാം.
-
പലവഴിക്ക് പണം കൈയിലെത്തും... പുത്തന്‍വീട്ടില്‍ ആഡംബര ജീവിതം; ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ












Click it and Unblock the Notifications