സ്വര്‍ണവും പണവും കൈയിലെത്തും, ഒറ്റരാത്രിയില്‍ കോടീശ്വരനായേക്കാം; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു
ജ്യോതിഷത്തില്‍ ഓരോ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഇത് പ്രകാരം ഓരോരുത്തരിലും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മാറി വരും. പുതുവര്‍ഷം പിറന്നതോടെ സവിശേഷമായ മാറ്റങ്ങള്‍ക്കാണ് ആരംഭമാകുന്നത് എന്നാണ് ജ്യോതിഷം വിവക്ഷിക്കുന്നത്. ശനി ഗ്രഹത്തെ സംബന്ധിച്ച് വളരെ ഏറെ പ്രത്യേകതകളുള്ള വര്‍ഷമാണ് സമാഗതമായിരിക്കുന്നത്.
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പല ഗ്രഹങ്ങളും രാശി മാറാന്‍ തയ്യാറെടുക്കുകയാണ്. ഇതില്‍ ശനി ഗ്രഹത്തിന്റെ രാശി മാറ്റമാണ് പ്രധാനമായും സവിശേഷമാകുന്നത്. കാരണം മൂന്ന് പതിറ്റാണ്ടിന് ശേഷം ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കുകയാണ് ഈ വര്‍ഷം. ജനുവരി 17 ന് ആണ് ശനി കുംഭരം രാശിയിലേക്ക് പ്രവേശിക്കുന്നത്. നീതിയുടെ ദേവന് എന്നാണ് ശനിയെ വിവക്ഷിക്കുന്നത്.

അതിനാല്‍ തന്നെ ശനിയുടെ രാശി മാറ്റം ഏറെ സവിശേഷമാക്കുന്നു. അതോടൊപ്പം ശനി നക്ഷത്രമാറ്റവും നടത്തുന്നുണ്ട്. ജനുവരി 17 ന് കുംഭം രാശിയില്‍ പ്രവേശിക്കുന്ന ശനി ജനുവരി 30 ന് അസ്തമിക്കും. ഇതോടൊപ്പം മാര്‍ച്ച് 15 ന് ആണ് ശനി നക്ഷത്ര മാറ്റം നടത്തുന്നത്. ജ്യോതിഷത്തില്‍ ശനിയുടെ സംക്രമം, ശനിയുടെ അസ്തമനം, സൂര്യനുമായുള്ള ശനിയുടെ സംയോജനം, ശനിയുടെ രാശിമാറ്റം എന്നിവക്കെല്ലാം സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്.

ഇത് ചില രാശിക്കാരെ സംബന്ധിച്ച് സവിശേഷമായ ഗുണങ്ങള്‍ ആണ് നല്കാന് പോകുന്നത്. 12 രാശിക്കാരിലും ഈ മാറ്റങ്ങള്‍ വലിയ സ്വാധീനമുണ്ടാക്കുമെങ്കിലും മൂന്ന് രാശിക്കാര്‍ക്ക് അത്യുത്തമമാണ്. 2023 മാര്‍ച്ച് 15 ന് സംഭവിക്കാന്‍ പോകുന്ന ശനിയുടെ രാശിമാറ്റത്തിന്റെയും നക്ഷത്രമാറ്റത്തിന്റേയും സ്വാധീനം വഴി ഏതൊക്കെ രാശിക്കാര്‍ക്ക് ആണ് ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുനം രാശിക്കാരെ സംബന്ധിച്ച് ശനിയുടെ നക്ഷത്രമാറ്റം വലിയ ഭാഗ്യങ്ങള്‍ കൊണ്ടുവരും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ ഉയര്‍ച്ച കൈവരിക്കാനാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. ഇതുവഴി വലിയ തോതില്‍ ധനം കൈയില്‍ വന്ന് ചേരും. വ്യാപാരരംഗത്തുള്ളവര്‍ക്ക് വലിയ ലാഭം കൈവരിക്കും. സ്വര്‍ണാഭരണങ്ങള്‍ കൈയില്‍ വന്ന് ചേരാന്‍ സാധ്യത കാണുന്നു. കുടുംബത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാകും.

ചിങ്ങം
ശനിയുടെ നക്ഷത്ര മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് അഭൂതപൂര്‍വമായ ഭാഗ്യം കൊണ്ട് വരും. കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ലോട്ടറി ഭാഗ്യം തേടിയെത്തും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. ഇതുവഴി വലിയ തോതില്‍ പണം കൈയില്‍ വന്ന് ചേരും. നിക്ഷേപങ്ങളില്‍ നിന്നും വരുമാനം ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ വളരെ പെട്ടെന്ന് മാറ്റമുണ്ടാകും. സഹായ മനോഭാവം ഉപേക്ഷിക്കരുത്.

ജീവിതത്തില്‍ സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ വളരെയധികം സന്തോഷം കൈവരിക്കും. സന്താന ഭാഗ്യത്തിന് സാധ്യത കാണുന്നു. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ ഐശ്വര്യം വരും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ നിന്ന് ആദരവ് ലഭിക്കാന്‍ സാധ്യതയുണ്ട്.

മകരം
ശനിയുടെ നക്ഷത്ര മാറ്റം മകരം രാശിക്കാര്‍ക്ക് അനിതര സാധാരണമായ ഭാഗ്യം കൊണ്ട് വരും. പുത്തന്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങിക്കും. സാമ്പത്തികമായി ഏറെ മെച്ചപ്പെടാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം വര്‍ധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. മുടങ്ങികിടന്ന വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ വിജയം കരസ്ഥമാക്കാം.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications