കൈനിറയെ പണം, പുത്തന്‍വീടും കാറും... എല്ലാത്തിനും ഭാഗ്യദേവത കടാക്ഷിക്കും; ഈ രാശിക്കാരാണോ നിങ്ങള്‍
അസാധാരണമായ നേട്ടമാണ് നക്ഷത്രമാറ്റം വഴി ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സര്‍വമേഖലയിലും തിളങ്ങാന്‍ ഈ നക്ഷത്രമാറ്റം സഹായിക്കുന്നു

ജ്യോതിഷത്തില്‍ ഓരോ ഗ്രഹങ്ങളുടേയും രാശി മാറ്റത്തിന് വലിയ പ്രത്യേകതയുണ്ട്. ഓരോ വ്യക്തികളുടേയും ജീവിതത്തില്‍ കൈവരുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഗ്രഹങ്ങളുടെ രാശി മാറ്റത്തെ കൂടി ആശ്രയിച്ചിരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. രാശി മാറുന്നതിന് സമാനമായി ഗ്രഹങ്ങള്‍ നക്ഷത്രങ്ങളും മാറാറുണ്ട്. രാശി മാറ്റത്തിലേതിന് സമാനമായി ഗ്രഹങ്ങളുടെ നക്ഷത്രമാറ്റവും എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും.
എന്നാല്‍ ചിലര്‍ക്ക് ഇത് വലിയ ഭാഗ്യമാണ് സമ്മാനിക്കുക. അത്തരത്തില്‍ നക്ഷത്രമാറ്റത്തിനും അതുവഴി ഭാഗ്യദേവതയുടെ അനുഗ്രഹത്തിനും ചില രാശിക്കാര്‍ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. ശനി 2023 മാര്‍ച്ച് 14 ന് നക്ഷത്രം മാറാന്‍ ഒരുങ്ങുകയാണ്. നീതിയുടെ ദേവന്‍ എന്നാണ് ശനിയെ ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. രാഹുവാണ് ഈ നക്ഷത്രത്തിന്റെ അധിപന്‍ എന്നാണ് കണക്കാക്കുന്നത്.

ഈ രാശിക്കാരുടെ സമ്പത്ത് വര്‍ധിക്കും
മാത്രമല്ല രാഹുവും ശനിയും തമ്മില്‍ സൗഹൃദത്തിന്റെ വികാരമുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ശനിയുടെ നക്ഷത്രമാറ്റം ചില രാശിക്കാര്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത് അസാധാരണമായ ഭാഗ്യമാണ്. ചില രാശിക്കാര്‍ക്ക് പെട്ടെന്ന് ധനലാഭമുണ്ടാക്കാന്‍ ശനിയുടെ നക്ഷത്രമാറ്റം സഹായിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ നേട്ടം വരാന്‍ പോകുന്നത് എന്ന് നോക്കാം.

ഇടവം രാശിക്കാര്‍ക്ക് രണ്ട് രാജയോഗം
ശനിയുടെ നക്ഷത്ര മാറ്റം ഇടവ രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് വരാന്‍ പോകുന്നത്. ശനിയുടെ നക്ഷത്ര മാറ്റം കാരണം ഇടവം രാശിക്കാരുടെ ജാതകത്തില്‍ ശശ് മഹാപുരുഷ രാജയോഗവും കേന്ദ്ര ത്രികോണ രാജയോഗവും ആണ് രൂപപ്പെടുന്നത്. ഇതുവഴി സാമ്പത്തികമായി ഏറെ മെച്ചപ്പെട്ടാനും ആരോഗ്യത്തോടെയിരിക്കാനും ഇടവം രാശിക്കാര്‍ക്ക് സാധിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു.

പിതൃസ്വത്തുക്കള്‍ കൈയിലെത്തും
ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കേജില്‍ ജോലി ലഭിക്കും. പിതൃസ്വത്തുക്കള്‍ കൈയില്‍ വന്ന് ചേരും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സംസ്ഥാന തലത്തില്‍ അംഗീകാരം ലഭിക്കും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ചിങ്ങം രാശിക്കാരുടെ ബിസിനസില്‍ വളര്‍ച്ച
ശനിയുടെ നക്ഷത്രമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് വളരെ ഫലപ്രദമായിരിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ധനലാഭത്തിന്റെ സമയമാണ് വരാന്‍ പോകുന്നത്. ഏറെ നാളായി അലട്ടിയിരുന്ന കടബാധ്യതയില്‍ നിന്ന് ഇതുവഴി മോചനം ലഭിക്കാന്‍ സാധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഇനി ഉയര്‍ച്ചയുടെ നാളുകളാണ്. പുതിയ പരീക്ഷണങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. ബിസിനസ് വിപുലപ്പെടും.

രണ്ടിരട്ടി വരെ സമ്പത്ത് കൂടും
വ്യാപാര രംഗത്തുള്ളവര്‍ക്കും വലിയ നേട്ടമാണ് വരാന്‍ പോകുന്നത്. കച്ചവടം പൊടിപൊടിക്കും. രണ്ടിരട്ടി വരെ ലാഭം ലഭിക്കും. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് വിളകള്‍ക്ക് മികച്ച ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

മകരം രാശിക്കാര്‍ക്കൊപ്പം ഭാഗ്യദേവത
ശനിയുടെ നക്ഷത്രമാറ്റം മകരം രാശിക്കാര്‍ക്കും ഭാഗ്യങ്ങള്‍ സമ്മാനിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പങ്കാളിയോടൊപ്പം ചേര്‍ന്ന് പുതിയ സംരംഭം തുടങ്ങും. പ്രണയ വിവാഹം നടത്താനിരിക്കുന്നവരുടെ ജീവിതത്തിലെ തടസങ്ങള്‍ എല്ലാം മാറി രകിട്ടും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. വീട്ടില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കും. സന്താന ഭാഗ്യം കൈവരും.

പുതിയ വീട്, കാര്‍
സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടാന്‍ സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ഉയര്‍ന്ന വരുമാനം ലഭിക്കും. പുതിയ വീട്, കാര്‍ എന്നിവ വാങ്ങാന്‍ സാധ്യത ഏറെയാണ്. ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കപ്പെടും. വിദേശയാത്രക്ക് സാധ്യത കാണുന്നു. കുടുംബത്തോടൊപ്പം തീര്‍ത്ഥയാത്രക്കും സാധ്യത. സ്വര്‍ണം, വെള്ളി പോലുള്ള ആഭരണങ്ങള്‍ കൈയിലെത്തും.












Click it and Unblock the Notifications