Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്നോളം പണം ലഭിക്കും... ആസ്തി ഇരട്ടിയാകും; പുതുവര്‍ഷത്തില്‍ നേട്ടം കൊയ്യാന്‍ പോകുന്നത് ഈ രാശിക്കാര്‍

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരാളുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് വെച്ചിരിക്കുന്നു എന്നാണ് വിശ്വാസം. ഗ്രഹങ്ങള്‍, അവയുടെ നക്ഷത്രമാറ്റം, രാശി മാറ്റം എന്നിവയ്‌ക്കെല്ലാം ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ശനി. ജ്യോതിഷത്തില്‍ കര്‍മ്മങ്ങള്‍ക്കനുസരിച്ചു ഫലം നല്‍കുന്ന ഗ്രഹമായിട്ടാണ് ശനിയെ കണക്കാക്കിയിരിക്കുന്നത്. നീതിയുടെ ദേവന്‍ എന്നും ശനിയെ വിശേഷിപ്പിക്കാറുണ്ട്.

astrology

പൊതുവെ പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനി. ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് ശനിക്ക് നീങ്ങാന്‍ രണ്ടര വര്‍ഷം വേണം. നിലവില്‍ സ്വന്തം രാശിയായ കുംഭം രാശിയില്‍ സഞ്ചരിക്കുന്ന ശനി 2025 മാര്‍ച്ചില്‍ മീന രാശിയിലേക്ക് നീങ്ങും. ശനിയുടെ ഈ മാറ്റത്തിലൂടെ നേട്ടം ലഭിക്കുന്ന ചില രാശിക്കാര്‍ ഉണ്ട്. അവര്‍ ആരൊക്കെയാണ് എന്ന് അറിയാം

കുംഭം

കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്കുള്ള ശനിയുടെ പ്രവേശനം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മേടം

കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്കുള്ള ശനിയുടെ പ്രവേശനം മേടം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സ്ഥലം മാറ്റത്തിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച വിജയം സ്വന്തമാക്കാം.

ഇടവം

കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്കുള്ള ശനിയുടെ പ്രവേശനം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കും. ബിസിനസില്‍ വലിയ ലാഭം കൊയ്യാന്‍ സാധിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും.

മിഥുനം

കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്കുള്ള ശനിയുടെ പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. തൊഴിലില്‍ പുരോഗതി കൈവരിക്കാനാകും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. പുതിയ വാഹനം, വീട്, വസ്തു എന്നിവ സ്വന്തമാക്കാന്‍ സാധിക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും.

കര്‍ക്കടകം

കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്കുള്ള ശനിയുടെ പ്രവേശനം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യാനാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. ഏത് കാര്യം ചെയ്യുമ്പോഴും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+