ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, വരുമാനത്തില്‍ വര്‍ധനവ്; ഈ രാശിക്കാരുടെ സമയം തെളിഞ്ഞു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ അതിന്റെ രാശിയും സഞ്ചാര ദിശയും മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചിലര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായ ഫലങ്ങള്‍ സമ്മാനിക്കും.
മറ്റ് ചിലര്‍ക്ക് ഗ്രഹസംക്രമണം വിപരീതഫലമായിരിക്കും സമ്മാനിക്കുക. നാളെ മുതല്‍ പുതിയ മാസം ആരംഭിക്കാനിരിക്കുകയാണ്. നവംബര്‍ മാസം ആരംഭിക്കുന്നത് തന്നെ വളരെ ശുഭകരമായ ഗ്രഹ സംക്രമണത്തോടെയാണ് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് ശുക്രനും ശനിയും. സമ്പത്തിന്റെയും ആഡംബരത്തിന്റെയും സ്‌നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമാണ് ശുക്രന്‍.

ശനിയാകട്ടെ ഗ്രഹങ്ങളുടെയല്ലാം അധിപനാണ്. ഈ രണ്ട് ഗ്രഹങ്ങളുടേയും സഞ്ചാരത്തില്‍ നംവബര്‍ മാസത്തില്‍ മാറ്റം സംഭവിക്കാന്‍ പോകുകയാണ്. നവംബര്‍ 3 ന് ശുക്രന്‍ ചിങ്ങം രാശിയില്‍ നിന്നും കന്നി രാശിയില്‍ പ്രവേശിക്കും. നവംബര്‍ 4 ന് ശനി കുംഭം രാശിയില്‍ വക്രഗതിയില്‍ നിന്നും നേര്‍രേഖയില്‍ സഞ്ചരിക്കാനും തുടങ്ങും. ശുക്രന്റെ സംക്രമവും ശനിയുടെ സഞ്ചാരമാറ്റവും എല്ലാ രാശിക്കാരിലും പ്രതിഫലിക്കും.
എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായിരിക്കും. ദീപാവലിക്ക് മുമ്പ് ഈ മാറ്റങ്ങള്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ പ്രകടമായി തുടങ്ങും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന്റെ സംക്രമവും ശനിയുടെ സഞ്ചാരമാറ്റവും ഗുണപരമായി ഭവിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.
മേടം
ശുക്രന്റെ സംക്രമവും ശനിയുടെ സഞ്ചാരമാറ്റവും മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബ ജീവിതത്തില്‍ സമാധാനം ലഭിക്കും. അപ്രതീക്ഷിതായി ഈ രാശിക്കാരുടെ കൈയില്‍ പണമെത്തും. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ അവസരം ലഭിക്കും. ഏറെ നാളായി വിദേശയാത്ര സ്വപ്‌നം കാണുന്നവര്‍ക്ക് അനുകൂല സമയം. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.
ഇടവം
ശുക്രന്റെ സംക്രമവും ശനിയുടെ സഞ്ചാരമാറ്റവും ഇടവം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഇവരുടെ ഭാഗ്യം ഇരട്ടിക്കും. വിഘ്‌നങ്ങളെല്ലാം മാറി പുരോഗതിയുടെ പാതയിലേക്ക് നിങ്ങള്‍ നീങ്ങും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.
മിഥുനം
ശുക്രന്റെ സംക്രമവും ശനിയുടെ സഞ്ചാരമാറ്റവും മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലി സ്ഥിരപ്പെടും. ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. അപ്രതീക്ഷിത ധനലാഭത്തിന് സാധ്യത കാണുന്നു. സ്വര്‍ണം, വെള്ളി പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.
മകരം
ശുക്രന്റെ സംക്രമവും ശനിയുടെ സഞ്ചാരമാറ്റവും മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ സ്വന്തമാക്കാനാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാനാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൈവരിക്കാം. ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കപ്പെടും.












Click it and Unblock the Notifications