വിദേശത്ത് ജോലി ഉറപ്പ്, കുടുംബസ്വത്ത് കൈയിലെത്തും, ആസ്തി ഇരട്ടിയാകും..; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനിതരസാധാരണമായ ഭാഗ്യമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായിരിക്കും.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുന്ന സാഹചര്യം വരാറുണ്ട്. ഈ സമയത്താണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിച്ചാലും രാജയോഗങ്ങള്‍ രൂപപ്പെടില്ല. എങ്കിലും രാജയോഗത്തിന് തുല്യമായ നേട്ടങ്ങള്‍ പലര്‍ക്കും ലഭിക്കും. അത്തരമൊരു സാഹചര്യമാണ് കുംഭം രാശിയില്‍ സംജാതമായിരിക്കുന്നത്.

ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായി മാറാന്‍ പോകുന്ന ശനി, ചൊവ്വ, ശുക്ര ഗ്രഹങ്ങളുടെ അപൂര്‍വ സംയോഗം കുംഭത്തില്‍ രൂപപ്പെട്ടിരിക്കുകയാണ്. ഗ്രഹങ്ങളുടെ അധിപന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൊവ്വ മാര്‍ച്ച് 15 ന് കുംഭ രാശിയില്‍ സംക്രമിച്ചിരിക്കുകയാണ്. ഏപ്രില്‍ 23 വരെ ഇവിടെ ചൊവ്വ കുംഭം രാശിയില്‍ തുടരും. ശുക്രനും ശനിയും നേരത്തെ തന്നെ കുംഭം രാശിയില്‍ ഉണ്ട്.
ഇതോടെ ഈ രാശിയില്‍ ശനി-ചൊവ്വ-ശുക്ര സംയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഏകദേശം 150 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുംഭ രാശിയില്‍ ശനിയും ചൊവ്വയും കൂടിച്ചേരുന്നത്. ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ചിലര്‍ക്ക് വലിയ നേട്ടമാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മേടം
കുംഭം രാശിയിലെ ശനി-ചൊവ്വ-ശുക്ര സംയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിദേശത്ത് ജോലി, പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസില്‍ വലിയ ലാഭം കൊയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കരിയറില്‍ പുരോഗതി കൈവരിക്കും.
കന്നി
കുംഭം രാശിയിലെ ശനി-ചൊവ്വ-ശുക്ര സംയോഗം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കടങ്ങളെല്ലാം തീര്‍ത്ത് സമാധാനത്തോടെ ജീവിക്കാനാകും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലമാകും. ഭാഗ്യത്തിന്റെ പിന്തുണ എല്ലാ കാര്യത്തിലും ഇവര്‍ക്കൊപ്പമുണ്ടാകും. പുതിയ വാഹനം വാങ്ങാന്‍ അവസരം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും.
ധനു
കുംഭം രാശിയിലെ ശനി-ചൊവ്വ-ശുക്ര സംയോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ അഭിവൃദ്ധി നേടാന്‍ സാധിക്കും. ഏറെ ആഗ്രഹിച്ച ജോലി സ്വന്തമാക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ഇക്കാലയളവില്‍ ധൈര്യവും ആത്മവിശ്വാസവും വര്‍ധിക്കും.












Click it and Unblock the Notifications