പ്രണയവിവാഹം ഉറപ്പായും നടക്കും, ആസ്തിയിലും വര്‍ധന; ഈ രാശിക്കാരാണോ?
എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ചിലര്‍ക്ക് അത് ശുഭകരമായിരിക്കും. എന്നാല്‍ മറ്റ് ചിലരെ സംബന്ധിച്ച് അത് വിപരീതഫലമായിരിക്കും സമ്മാനിക്കുക.
ഹൈന്ദവവിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ആഘോഷമാണ് ദീപാവലി. ദീപാവലിക്ക് മുമ്പ് ഒരു രാശി മാറ്റം നടക്കാന്‍ പോവുകയാണ്. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ശുക്രനും. ഒരാളുടെ ജാതകത്തില്‍ ഈ രണ്ട് ഗ്രഹങ്ങളും ശുഭ സ്ഥാനത്താണെങ്കില്‍ വലിയ ഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം. ധനം, ആഡംബരം, ലൗകിക സുഖം, സന്തോഷം, സ്‌നേഹം എന്നിവയുടെ കാരകനാണ് ശുക്രന്‍.

ഗ്രഹങ്ങളുടെ അധിപനാണ് ശനി എന്നാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. കര്‍മ്മങ്ങള്‍ക്ക് അനുസരിച്ചാണ് വ്യക്തികള്‍ക്ക് ശനി കടാക്ഷം നല്‍കുക. നവംബറില്‍ ദീപാവലിക്ക് മുമ്പ് ശനിയും ശുക്രനും സ്ഥാനം മാറാന്‍ ഒരുങ്ങുകയാണ്. നവംബര്‍ 3-ന് ശുക്രന്‍ ചിങ്ങം രാശിയില്‍ നിന്ന് കന്നിരാശിയിലേക്ക് പ്രവേശിക്കും. തൊട്ടടുത്ത ദിവസം ശനി വക്രഗതിയിലേക്ക് മാറുകയും. ഇത് ഏതെല്ലാം രാശിക്കാര്‍ക്കാണ് ഗുണപരമാകുന്നത് എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ശനി-ശുക്ര സംക്രമണം വലിയ അനുഗ്രഹമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും. അധികമായി പണം ലഭിക്കുന്നത് വഴി ആസ്തി വര്‍ധിക്കാനിടയാക്കും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
ഇടവം
ശനി-ശുക്ര സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ ശമ്പള വര്‍ധനയും സ്ഥാനക്കയറ്റവും ഉറപ്പാണ്. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഏറെ നാളായി മുടങ്ങി കിടന്ന വീട് നിര്‍മാണം പൂര്‍ത്തിയാക്കി താമസം തുടങ്ങാനാകും. കുടുംബത്തില്‍ സന്തോഷവും സ്‌നേഹവും വര്‍ധിക്കും. സഹോദരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ശനി-ശുക്ര സംക്രമണം ശുഭകരമായ ഫലങ്ങള്‍ നല്‍കും. സാമ്പത്തികമായി വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. എന്ത് ചെയ്താലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. പ്രണയ ബന്ധം വിവാഹത്തിലേക്ക് വഴി മാറും. പിതൃസ്വത്ത് താനെ കൈയില്‍ വന്ന് ചേരും.
മകരം
ശനി-ശുക്ര സംക്രമണം മകരം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പങ്കാളിക്കൊപ്പം ദീര്‍ഘസമയം ചെലവഴിക്കാന്‍ സാധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ ആദരവും പ്രശസ്തിയും വര്‍ധിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. പങ്കാളി അഭിമാനിക്കാന്‍ അവസരമുണ്ടാകും.












Click it and Unblock the Notifications