ഒന്നുകില്‍ ലോട്ടറിയടിക്കും, അല്ലെങ്കില്‍ നിധി ലഭിക്കും.. പണം കുമിഞ്ഞ് കൂടും; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലം

ജ്യോതിഷത്തില്‍ ഓരോ ഗ്രഹനിലയും രാശി മാറ്റവും വ്യക്തികളുടെ ജീവിതത്തില്‍ സവിശേഷമായ സ്വാധീനം ചെലുത്തും. ഓരോരുത്തരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് ഗ്രഹനില, രാശി മാറ്റം, ജന്മനക്ഷത്രം എന്നിവ കണക്കാക്കിയാണ്. കര്‍മ്മത്തിന്റെ ദേവനായാണ് ശനിയെ കണക്കാക്കി വരുന്നത്. നിലവില്‍ ശുക്രന്‍ ശനിയുടെ രാശിയായ മകരത്തിലാണ് വിരാജിക്കുന്നത്.

ഇതുവഴി ശനി ശുക്ര സംയോജനമാണ് ഇനി നടക്കാന്‍ പോകുന്നത്. ശനി ശുക്ര സംയോജനം നടക്കുന്നത് വഴി മൂന്ന് രാശിക്കാരെ കാത്തിരിക്കുന്നത് അഭൂതപൂര്‍വമായ ഭാഗ്യങ്ങളാണ്. ശനിയും ശുക്രനും തമ്മില്‍ മിത്രഭാവത്തിലാണ് എന്നാണ് ജ്യോതിഷം വിവക്ഷിക്കുന്നത്. അതിനാല്‍ മകരം രാശിയില്‍ ശുക്രന്റെയും ശനിയുടെയും കൂടിച്ചേരല്‍ വലിയ ഭാഗ്യങ്ങളാണ് ചില രാശിക്കാര്‍ക്ക് സമ്മാനിക്കുക.

1

ശനി കര്‍മ്മത്തിന്റെ ദേവനായതിനാല്‍ തന്നെ ഓരോരുത്തരും നല്‍കുന്ന കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ആണ് ശനി ഫലം നല്‍കുന്നത്. ശനി ശുക്ര സംയോജന സമയത്ത് സമ്പത്ത്, ആഡംബരം, പ്രണയം എന്നിവക്ക് അനുകൂലമായിരിക്കും. പ്രധാനമായും സമ്പത്തിലായിരിക്കും മൂന്ന് രാശിക്കാര്‍ക്ക് വലിയ മാറ്റം സംഭവിക്കുക. മകരം രാശിയില്‍ ശുക്രന്റെയും ശനിയുടെയും കൂടിച്ചേരുന്നത് വഴി ഭാഗ്യം കടാക്ഷിക്കാന്‍ പോകുന്ന മൂന്ന് രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം

മേടം

മേടം

മകരം രാശിയില്‍ ശുക്രന്റെയും ശനിയുടെയും കൂടിച്ചേരല്‍ വഴി മേടം രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും. ശനി, ശുക്രന്‍ എന്നിവയുടെ സംയോഗം മേടം രാശിക്കാരുടെ ബിസിനസിലും കരിയറിലും ആണ് വലിയ മാറ്റങ്ങള്‍ വരുത്തുക. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത വളരെ കൂടുതലാണ്. വ്യാപാര മേഖലയില്‍ ഉള്ളവര്‍ക്കും വലിയ ലാഭം കൈവരും. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലേക്ക് മേടം രാശിക്കാര്‍ മാറും.

3

തൊഴില്‍ രഹിതരായവര്‍ക്ക് പുതിയ ജോലി ലഭിക്കും. ഏറ്റവും മികച്ച പാക്കേജുള്ള ജോലി തന്നെയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. ജോലി ആവശ്യാര്‍ത്ഥം വിദേശയാത്ര നടത്താന്‍ സാധ്യത കാണുന്നുണ്ട്. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ബിസിനസ് രംഗത്തെ പുത്തന്‍ പരീക്ഷണങ്ങള്‍ വിജയം കൊണ്ടുവരും. വീട്ടില്‍ സമാധാനവും ഐശ്വര്യവും വന്ന് നിറയും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.

കന്നി

കന്നി

മകരം രാശിയില്‍ ശുക്രന്റെയും ശനിയുടെയും കൂടിച്ചേരല്‍ വഴി കന്നി രാശിക്കാരെ കാത്ത് വലിയ ഭാഗ്യങ്ങളാണ് ഉള്ളത്. ലോട്ടറി അടിക്കാന്‍ കന്നി രാശിക്കാര്‍ക്ക് ഈ കാലയളവില്‍ സാധ്യത വളരെ കൂടുതലാണ്. സാമ്പത്തികമായി ഏറെ നേട്ടങ്ങള്‍ കൈവരും. ഏറെ നാളായി കടം കൊടുത്തിട്ട് തിരികെ ലഭിക്കാത്ത പണം പലിശയടക്കം തിരികെ കിട്ടും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.

5

സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങിക്കും. വില പിടിപ്പുള്ള വസ്തുക്കള്‍ വീട്ടില്‍ വന്ന് ചേരും. നിധി ലഭിച്ചത് പോലെ പെട്ടെന്നായിരിക്കും കന്നി രാശിക്കാരുടെ ജീവിതരീതി മാറുക. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമാകും. സാമ്പത്തികമായ അഭിവൃദ്ധിപ്പെട്ടാലും മറ്റുള്ളവരെ സഹായിക്കുന്ന ശീലം തുടരും. ഇതുവഴി സമൂഹത്തില്‍ നിന്നും നിങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കും.

6

മകരം രാശിയില്‍ ശനിയും ശുക്രനും കൂടിച്ചേരുന്നത് കന്നി രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതകരമായ പുരോഗതി ദൃശ്യമാകും. ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാകും. സന്താന ഭാഗ്യം കൈവരും. അവിവാഹിതര്‍ക്ക് പങ്കാളിയെ പെട്ടെന്ന് കണ്ടെത്താനും വിവാഹം പെട്ടെന്ന് ഉറപ്പിക്കാനും സാധിക്കും. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കും. വീട്ടില്‍ ഐശ്വര്യം കുടിയിരിക്കും.

തുലാം

തുലാം

മകരം രാശിയില്‍ ശനിയും ശുക്രനും കൂടിച്ചേരുന്നത് തുലാം രാശിക്കാരിലും അഭൂതപൂര്‍വമായ ഭാഗ്യങ്ങള്‍ കൊണ്ടുവരും. തുലാം രാശിയുടെ അധിപന്‍ ശുക്രനായതിനാല്‍ ശനി ശുക്ര സംയോഗം തുലാം രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റത്തിന് കാരണമാകും. പുതിയ വീട് നിര്‍മിച്ച് അതിലേക്ക് പെട്ടെന്ന് തന്നെ താമസം മാറും. പുതിയ വീട്ടില്‍ ഐശ്വര്യവും സമാധാനവും കൈവരും. വരുമാനത്തില്‍ വലിയ വര്‍ധനവാണ് തുലാം രാശിക്കാരില്‍ ഇക്കാലയളവില്‍ ഉണ്ടാകുക.

8

തൊഴില്‍രഹിതര്‍ക്ക് മെച്ചപ്പെട്ട പാക്കേജില്‍ ജോലി ലഭിക്കും. വിവാഹം നടക്കാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദ യാത്ര പോകും. വരുമാന സ്രോതസുകള്‍ വര്‍ധിക്കും. ഇത് മൂലം പലവഴിക്കും വരുമാനം വന്ന് കുമിഞ്ഞ് കൂടും. ബിസിനസ് രംഗത്ത് വലിയ ഉയര്‍ച്ച കൈവരിക്കും. പുതിയ വാഹനം വാങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. സമൂഹത്തില്‍ തുലാം രാശിക്കാരുടെ ബഹുമാനവും ആദരവും വര്‍ദ്ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+