ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായെന്നും വരാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. മലയാള മാസത്തിന് അനുസരിച്ച് 12 രാശികളുണ്ട്. കോടാനുകോടി നക്ഷത്രങ്ങള്‍ ആകാശഗംഗയില്‍ ഉണ്ടെങ്കിലും 27 നക്ഷത്രങ്ങളാണ് ജ്യോതിഷപ്രകാരം നിര്‍ണയിച്ചിട്ടുള്ളത്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതുഎന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് വിശ്വാസം. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. മുകളില്‍ പറഞ്ഞത് പോലെ നവഗ്രഹങ്ങള്‍ 12 രാശികളിലേക്കും 27 നക്ഷത്രങ്ങളിലേക്കും ആണ് സഞ്ചരിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ശുക്രനും. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനാണ് ശനി. അസുരഗുരുവായ ശുക്രനാകട്ടെ ആഡംബരത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമ്പത്തിന്റേയും കാരകനാണ്. ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ ആ വ്യക്തിക്ക് നല്ലകാലം ആയിരിക്കും. ശുക്രദശ എന്ന് പറയുന്നത് ഇതിനെയാണ്.
നിലവില്‍ മീനം രാശിയില്‍ ശുക്രനും ശനിയും സംഗമിച്ചിരിക്കുകയാണ്. ഇന്ന് കൂടി ഈ രണ്ട് ഗ്രഹങ്ങളും മീനം രാശിയില്‍ ഉണ്ടാകും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. മീനം രാശിയിലെ ശുക്ര - ശനി സംയോഗത്തിലെ അവസാന ദിനം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമായി വന്ന് ഭവിക്കുക എന്ന നമുക്കൊന്ന് പരിശോധിക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മീനം രാശിയിലെ ശുക്ര - ശനി സംയോഗത്തിലെ അവസാന ദിനം ഏറെ അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇന്നത്തെ ദിവസം ഏറെ നിര്‍ണായകമായിരിക്കും. പ്രണയ ബന്ധത്തില്‍ കാര്യമായി പുരോഗതി കൈവരിക്കാന്‍ സാധിക്കും എന്ന് കാണുന്നു.
കര്‍ക്കിടകം
മീനം രാശിയിലെ ശുക്ര - ശനി സംയോഗത്തിലെ അവസാന ദിനം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായിട്ടുള്ള സമയമാണ് എന്ന് കാണുന്നു. ബിസിനസില്‍ ലാഭമുണ്ടാകും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും.
മീനം
മീനം രാശിയിലെ ശുക്ര - ശനി സംയോഗത്തിലെ അവസാന ദിനം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ മുന്നില്‍ തെളിയും. മുന്‍കാല നിക്ഷേപത്തില്‍ നിന്ന് ലാഭമുണ്ടാകും












Click it and Unblock the Notifications