Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനയോഗത്തിന്റെ കടാക്ഷം സമൃദ്ധി സമ്മാനിക്കും, ഭാഗ്യങ്ങള്‍ ഒരുമിച്ചെത്തും, ഇവര്‍ക്കിനി പുരോഗതിയുടെ കാലം

ഗ്രഹങ്ങളുടെ സഞ്ചാരവും മാറ്റങ്ങളുമെല്ലാം ജ്യോതിഷത്തില്‍ സ്ഥിരമായി സംഭവിക്കുന്ന കാര്യങ്ങളാണ്. ജ്യോതിഷപ്രകാരം ഒരു ഗ്രഹം സഞ്ചരിക്കുമ്പോള്‍ അതിന്റെ സ്വാധീനം എല്ലാ രാശികളിലും കാണപ്പെടാറുണ്ട്. അത് ചിലപ്പോള്‍ ഗുണകരമായോ ദോഷകരമായോ സ്വാധീനം ചെലുത്താം. ഇപ്പോള്‍ അതുപോലെ ഒരു മാറ്റം ജ്യോതിഷത്തില്‍ സംഭവിക്കാന്‍ പോവുകയാണ്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ സംഭവിക്കുകയാണ്. ഇതിലൂടെ ഒരുപാട് നേട്ടങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. നാല് രാശിയില്‍ ഉള്ളവരെ ശനിയും ശുക്രനും ചേരുന്നതിലൂടെ സമ്പത്തിലേക്ക് നയിക്കാനും സാധിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: 2024ല്‍ ശുക്രന്‍ കുംഭ രാശിയില്‍ സഞ്ചരിക്കും അത് 2025 വരെ തുടരുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിലാണ് ശുക്രന്റെ ശനിയുടെയും കൂടിച്ചേരലുണ്ടാവും. ശനിയും ശുക്രനും തമ്മില്‍ സൗഹൃദഭാവമാണ് ഉള്ളത്. ഇത് മേട രാശിയില്‍പ്പെട്ടവര്‍ക്ക് സൗഭാഗ്യങ്ങള്‍ സമ്മാനിക്കും. ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ കടാക്ഷം എല്ലാ സമൃദ്ധിയും സമ്മാനിക്കും.

വരുമാനം ധാരാളമായി വര്‍ധിക്കും. കരിയറില്‍ തടസ്സങ്ങള്‍ എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അതെല്ലാം മാറിക്കിട്ടും. ശുഭകരമായ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്ന് ചേരും. ബിസിനസില്‍ നിന്ന് നിങ്ങള്‍ക്ക് വരുമാനം ഏറെ ലഭിക്കും വന്‍ പുരോഗതി തന്നെയുണ്ടാവും. വിദ്യാര്‍ഥികളാണെങ്കില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് വേഗം ഫലം ലഭിക്കും.

ഇടവം: ഈ രാശിക്കാര്‍ക്ക് ഏറ്റവും ഗുണകരമായ കാര്യങ്ങള്‍ സംഭവിക്കും. കാരണം ഇടവം രാശിയുടെ പത്താം ഭാവത്തിലാണ് ശുക്രന്റെയും ശനിയുടെയും കൂടിച്ചേരലുണ്ടാവുക. അത് പുരോഗതിയുടെ നാളുകളാണ് നിങ്ങള്‍ക്ക് സമ്മാനിക്കുക. ഈ രാശിക്കാര്‍ക്ക് ഏത് ജോലി ചെയ്താലും അതില്‍ വലിയ പുരോഗതി കൈവരിക്കാനാവും. തൊഴില്‍ മേഖലയില്‍ വലിയ സ്ഥാനക്കയറ്റങ്ങള്‍ക്കും സാധ്യത ഏറെയാണ്.

ബിസിനസുകാരാണെങ്കില്‍ അവര്‍ക്ക് വലിയ ലാഭം അതില്‍ നിന്ന് ലഭിക്കും. കുടുംബത്തിലെ സന്തോഷം നിങ്ങളെ ഊര്‍ജസ്വലനാക്കും. വിദ്യാര്‍ത്ഥികളാണെങ്കില്‍ ഒരുപാട് നല്ല ഫലങ്ങള്‍ ലഭിക്കും. ഇടവം രാശിക്കാര്‍ക്ക് ഈ രാശിമാറ്റം ഏറ്റവും മികച്ച കാലയളവായിരിക്കും. അത് കുറച്ച് കാലം നീണ്ടുനില്‍ക്കുകയും ചെയ്യും.

മിഥുനം: ഈ രാശിക്കാര്‍ക്ക് വരാനിരിക്കുന്നതെല്ലാം ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ ലഭിക്കുന്നതാണ്. മിഥുനം രാശിയുടെ ഒന്‍പതാം ഭാവത്തില്‍ ശുക്രന്റെയും ശനിയുടെയും ഐക്യമുണ്ടാവും. അതുകൊണ്ട് ആനുകൂല്യങ്ങള്‍ ഒരുപാട് ജീവിതത്തില്‍ സംഭവിക്കും.

ഭാഗ്യം ഈ രാശിക്കാരില്‍ നിറഞ്ഞ് നില്‍ക്കും. സമൃദ്ധിയും ഐശ്വര്യവും ഇവരെ തേടിയെത്തും. തീര്‍ത്ഥാടനത്തിന് പോകാനുള്ള യോഗമുണ്ടാവും. ഗുരു കാരണവന്‍മാര്‍ക്ക് വഴിപാട് നടത്തിയാല്‍ ശുക്രന്റെയും ശനിയുടെയും സംയോഗത്തില്‍ നിന്ന് നിങ്ങള്‍ പ്രത്യേകമായ നേട്ടങ്ങള്‍ ലഭിക്കും.

ചിങ്ങം: ഏഴാം ഭാവത്തില്‍ ശുക്രന്റെയും ശനിയുടെയും സംയോഗം ചിങ്ങം രാശിയില്‍ സംഭവിക്കും. ഈ കൂടിച്ചേരല്‍ ഏറ്റവും ശുഭകരമായ കാര്യങ്ങള്‍ ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ കാരണമാകും.

പങ്കാളിയെ പ്രത്യേക ശ്രദ്ധിക്കുക. അവര്‍ക്ക് ബഹുമാനം വേണ്ടുവോളം നല്‍കുക. ബിസിനസില്‍ പങ്കാളികളുണ്ടെങ്കില്‍, അക്കാര്യത്തില്‍ ജാഗ്രത പാലിക്കുക. അങ്ങനെ നല്ല ശുഭകാര്യങ്ങള്‍ സംഭവിക്കാനുള്ള യോഗം ഇവരുടെ ജീവിതത്തിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+