Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നും പണവും കുമിഞ്ഞുകൂടും, ആസ്തി ഇരട്ടിക്കും; ഡിസംബര്‍ 28 മുതല്‍ ഇവര്‍ക്ക് സുവര്‍ണകാലം

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഒരു വ്യക്തി ജനിക്കുമ്പോള്‍ തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ഗണിച്ച് പറയാന്‍ ജ്യോതിഷത്തിന് സാധിക്കും എന്നാണ് വിശ്വാസം. ജനന സമയം, ഗ്രഹനില, രാശി, നക്ഷത്രം എന്നിവ കണക്കാക്കിയാണ് ഇത് പരിശോധിക്കുന്നത്. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി-നക്ഷത്ര മാറ്റത്തിനും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

ഗ്രഹങ്ങള്‍ എല്ലാം നിശ്ചിത കാലയളവില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായ ഫലങ്ങള്‍ ആയിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലങ്ങളായിരിക്കം സമ്മാനിക്കുക എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

astrology

ജ്യോതിഷ പ്രകാരം വളരെ ശക്തമായ ഗ്രഹങ്ങളാണ് ശനിയും ശുക്രനും. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍. നിലവില്‍ കുംഭം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. ഡിസംബര്‍ 28 ന് ശുക്രനും കുംഭം രാശിയില്‍ പ്രവേശിക്കും. ഇതോടെ കുംഭം രാശിയില്‍ ശനി-ശുക്ര സംയോഗം സംജാതമാകും.

ശനിയുടെയും ശുക്രന്റേയും സംയോഗം പന്ത്രണ്ട് രാശിക്കാരുടേയും ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. എന്നാല്‍ നാല് രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

ഇടവം

കുംഭം രാശിയിലെ ശനി-ശുക്ര സംയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി വലിയ നിലയില്‍ എത്താന്‍ ഇത് നിങ്ങളെ സഹായിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കരിയറില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. ആസ്തിയില്‍ വര്‍ധനവിന് സാധ്യത കാണുന്നു.

കര്‍ക്കടകം

കുംഭം രാശിയിലെ ശനി-ശുക്ര സംയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും.

തുലാം

കുംഭം രാശിയിലെ ശനി-ശുക്ര സംയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വാഹനം, വീട്, വസ്തു എന്നിവ വാങ്ങാന്‍ യോഗം ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. സമൂഹത്തില്‍ ആദരവും പ്രശസ്തിയും വര്‍ധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ നേട്ടം കൊയ്യാം.

മകരം

കുംഭം രാശിയിലെ ശനി-ശുക്ര സംയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് വിജയം നേടാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ വരുമാനം ലഭിക്കും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+