ആഗ്രഹിച്ചതെന്തും നടക്കും, പലവഴിക്ക് പണം കൈയില്‍; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശനിയും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനി അറിയപ്പെടുന്നത്. ജാതകപ്രകാരം ഈ രണ്ട് ഗ്രഹങ്ങളും ശുഭസ്ഥാനത്ത് നിലകൊള്ളുന്നത് രാജയോഗത്തിന് സമാനമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കാരണമാകും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

ശത്രുഗ്രഹങ്ങളെന്നാണ് സൂര്യനും ശനിയും അറിയപ്പെടുന്നത്. എന്നാല്‍ ഒരേ രാശിയില്‍ ഇവര്‍ സംയോജിക്കുന്നത് ചില രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ സമ്മാനിക്കും. മാര്‍ച്ച് 14 ന് സൂര്യനും മാര്‍ച്ച് 29 ന് ശനിയും മീനം രാശിയില്‍ സംയോഗം നടത്താന്‍ ഇരിക്കുകയാണ്. ഇത് മൂന്ന് രാശിക്കാര്‍ക്ക് അനിതരസാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ഈ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മിഥുനം
മീനം രാശിയിലെ സൂര്യന്റേയും ശനിയുടേയും സംയോഗം മിഥുനം രാശിക്കാര്‍ക്ക് അമൂല്യമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉറപ്പാണ്. ഏറെ നാള്‍ മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. ഇതുവഴി സാമ്പത്തിക നില ഉയര്‍ന്ന് നില്‍ക്കും. ബിസിനസിലും നല്ല ലാഭം നേടാനാകും.
ധനു
മീനം രാശിയിലെ സൂര്യന്റേയും ശനിയുടേയും സംയോഗം ധനു രാശിക്കാര്‍ക്ക് അനിതരസാധാരണമായ നേട്ടങ്ങള്‍ കൊണ്ടുവരും. പുതിയ വാഹനം, വീട്, വസ്തു എന്നിവ സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം കൊയ്യും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇതെല്ലാം ഈ രാശിക്കാരുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. സമൂഹത്തില്‍ ഇവര്‍ക്ക് വലിയ സ്ഥാനമാനങ്ങള്‍ ലഭിക്കും.
കുംഭം
മീനം രാശിയിലെ സൂര്യന്റേയും ശനിയുടേയും സംയോഗം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. കരിയറില്‍ ഉയര്‍ച്ചയുണ്ടാകും. പുതിയ വീട്ടിലേക്ക് വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയം.












Click it and Unblock the Notifications