സ്വപ്നം കണ്ട വീട് ആഴ്ചകൾക്കുള്ളിൽ സ്വന്തമാകും, ഈ രാശിക്കാരുടെ തലവര തെളിഞ്ഞു
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്കും അവയുടെ രാശി മാറ്റത്തിനുമൊക്കെ ഏറെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങൾ രാശി മാറുമ്പോൾ അതിന്റെ ഗുണവും ദോഷവുമൊക്കെ എല്ലാ രാശിക്കാരിലേക്കും എത്തും. ഗ്രഹങ്ങളുടെ സംയോജനവും വലിയ നേട്ടങ്ങൾ കൊണ്ടുവരുന്നതാണ്. ചില രാശിക്കാരുടെ ജീവിതം മൊത്തത്തിൽ മാറും.
ഇപ്പോൾ സൂര്യ ദേവൻ മീന രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. സൂര്യന്റെ ഈ സംക്രമണം മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ പുരോഗതി കാെണ്ടുവരും. ഈ രാശിക്കാരുടെ ഭാഗ്യം തെളിയും. സാമ്പത്തകിമായി പുരോഗതി ഉണ്ടാവും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നതെന്ന് നോക്കാം.

ഇടവം: ഇടവം രാശിക്കാരുടെ ജീവിതത്തിൽ ഈ നേരത്ത് നേട്ടങ്ങൾ ഉണ്ടാവും. ഈ രാശിക്കാരുടെ ഭാഗ്യം ആരംഭിച്ചികഴിഞ്ഞു. നിങ്ങൾക്ക് ഈ സമയത്ത് ധാരാളം പണം ലഭിക്കും. അമിതമായി പണം ചെലവാക്കുന്ന രീതി മാറ്റണം. ആത്മവിശ്വാസം വർദ്ധിക്കും. തൊഴിൽ രംഗത്തും നേട്ടം. പ്രൊമോഷന് സാധ്യത കാണുന്നു. വരുമാനം പല വഴി ലഭിക്കും. ബിസിനസ്സ് രംഗത്ത് ഉള്ളവർക്കും ലാഭം വരുന്ന സമയമാണ്. നിങ്ങൾ തൊഴിൽ അന്വേഷിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് ഈ സമയത്ത് മികച്ച തൊഴിൽ ലഭിക്കും.
മകരം: മകരം രാശിക്കാർക്ക് ഏറ്റവും മികച്ച സമയമാണ്. സാമ്പത്തകിമായി ഈ സമയത്ത് ഈ രാശിക്കാർക്ക് നേട്ടമുണ്ടാവും. വളരെ പെട്ടെന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. നിങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ച കാര്യങ്ങൾ ഈ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. കുടുംബത്തിലെ തർക്കം അവസാനിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് താെഴിൽ ലഭിക്കും. ബിസിനസ്സ് തുടങ്ങാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇത് നല്ല നേരമാണ്.
കുംഭം : കുംഭം രാശിയിൽപ്പെട്ട ആളുകൾക്ക് അവരുടെ ഏറ്റവും മികച്ച സമയമാണ്. ഈ രാശിക്കാരുടെ വ്യക്തിത്വം മെച്ചപ്പെടും, ബിസിനസ്സ് രംഗത്താണ് നിങ്ങളെങ്കിൽ വലിയ ലാഭം ഉണ്ടാവും. പല വഴികളിലൂടെ വരുമാനം എത്തും. ബിസിനസ്സിൽ പുതിയ ആശയങ്ങൾ നടപ്പാക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ സമയത്ത് അത് നിങ്ങൾക്ക് നടപ്പാക്കാം. ഏതെങ്കിലും നിക്ഷേപത്തിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക നേട്ടം ഉണ്ടാവും. വസ്തു, വാഹനങ്ങൾ എന്നിവ വാങ്ങാൻ അവസരം വരുന്നതാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാവും. വിവാഹം നോക്കുന്നുണ്ടെങ്കിൽ വൈകാതെ തന്നെ നല്ല ബന്ധം ലഭിക്കും. നല്ല നേരമാണ്.












Click it and Unblock the Notifications