രണ്ടിരട്ടി ശമ്പളം, പുത്തന്‍ കാര്‍.. 2025 വരെ തിരിഞ്ഞുനോക്കേണ്ട; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ അതിന്റെ രാശി ചക്രം മാറും. ഇത് പന്ത്രണ്ട് രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സ്ഥാനമാറ്റം വലിയ ദോഷമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ നേട്ടമായിരിക്കും.
നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി എന്നാണ് വേദ ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് എത്താന്‍ ശനി രണ്ടര വര്‍ഷമെടുക്കും. നിലവില്‍ സ്വന്തം രാശിയായ കുംഭത്തിലാണ് ശനിയുടെ സഞ്ചാരം. മാര്‍ച്ച് 29 2023 രാത്രി 11.01 ന് ആണ് ശനി കുംഭം രാശിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇനി 2025 വരെ ഈ രാശിയിലായിരിക്കും ശനി വിരാജിക്കുക.

ഈ ശനി സംക്രമം മൂലം ചില രാശിക്കാര്‍ക്ക് ഏഴര ശനി, ശനി ദശ എന്നിവയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും. മൂന്ന് രാശിക്കാര്‍ക്ക് ഇത് വലിയ നേട്ടമാണ് സമ്മാനിക്കാന്‍ പോകുന്നത്. ശനിയുടെ സംക്രമത്തില്‍ നിന്ന് അതിശയിപ്പിക്കുന്ന ഭാഗ്യം ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
മിഥുനം
ശനിയുടെ കുംഭം രാശിയിലെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമാണ്. മിഥുനം രാശിക്കാരുടെ എട്ടാം ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപനാണ് ശനി. നിലവില്‍ ഒമ്പതാം ഭാവത്തിലാണ് ശനിയുടെ സഞ്ചാരം. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാര്‍ക്ക് ഏതൊരു കാര്യത്തിനും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ദൂരയാത്രക്ക് സാധ്യത കാണുന്നു.
ആരോഗ്യ കാര്യങ്ങളില്‍ നല്ല ശ്രദ്ധ പുലര്‍ത്തണം. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കഠിനാധ്വാനത്തിന് പൂര്‍ണമായ പ്രതിഫലം നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധവനവിനും സാധ്യത കാണുന്നു. ഏറെ നാളായുള്ള സാമ്പത്തിക ബാധ്യതയില്‍ നിന്ന് മോചനം ലഭിക്കും.
കന്നി
ശനിയുടെ കുംഭം രാശിയിലെ സംക്രമണം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കന്നി രാശിയുടെ അഞ്ചാമത്തെയും ആറാമത്തെയും ഭാവാധിപന്‍ ആണ് ശനി. കുംഭം രാശിയില്‍ പ്രവേശിച്ച് കന്നി രാശിയുടെ ആറാം ഭാവത്തിലേക്ക് ശനി കടക്കുകയും ചെയ്യുന്നതോടെ ഈ രാശിക്കാരുെട ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്. ഇത് വഴി എല്ലാ മേഖലകളിലും വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് കഴിയും.
ഒരാളുടെ ജാതകത്തില്‍ ശനി ബലവാനായാല്‍ വിജയം അയാള്‍ക്കൊപ്പമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
തുലാം
ശനിയുടെ കുംഭം രാശിയിലെ സംക്രമണം തുലാം രാശിക്കാര്‍ക്ക് അനുകൂലമാണ്. തുലാം രാശിക്കാരുടെ നാല്, അഞ്ച് ഭാവങ്ങളുടെ അധിപനാണ് ശനി. ഈ സഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് സാമ്പത്തികവും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.
ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കും. പുതിയ വാഹനം വാങ്ങാനുള്ള സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. കമിതാക്കളുടെ ബന്ധം കൂടുതല്‍ ദൃഢമാകും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.












Click it and Unblock the Notifications