മേയ് 17 വരെ ഇവര്‍ക്ക് രാജാവിനെപ്പോലെ വാഴാം... രാജയോഗത്തേക്കാള്‍ പവര്‍ഫുള്‍, ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കഴിയാന്‍ സാധിക്കും. ഗ്രഹനില, രാശിചക്രം, ജന്മനക്ഷത്രം, ജനന സമയം എന്നിവ അടിസ്ഥാനമാക്കി നിര്‍ണയിക്കുന്ന ജാതകത്തിലൂടേയാണ് ഇത് സാധ്യമാകുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി-നക്ഷത്ര സ്ഥാനചലനങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ ഉള്ളത്.
ഗ്രഹങ്ങള്‍ കൃത്യമായ ഇടവേളകളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും പരിവര്‍ത്തനം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനി വിശേഷിപ്പിക്കുന്നത്. ശനി ഒരാളുടെ ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും.
ജ്യോതിഷപ്രകാരം ഏറ്റവും ശക്തമായ ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് ശനിയുടെ സഞ്ചാരം പതുക്കെയാണ്. മേയ് 17 വരെ ഉത്രട്ടാതി നക്ഷത്രത്തിലാണ് ശനിയുടെ സഞ്ചാരം. രാശിപ്രകാരം വ്യാഴത്തിന്റെ രാശിയായ മീനത്തിലാണ് ശനിയുടെ സഞ്ചാരം നടക്കുന്നത്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണപരമായി ഭവിക്കുക എന്ന് നമുക്ക് നോക്കാം..
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം ഗുണകരമായിരിക്കും. കര്‍മ്മരംഗത്ത് തിളങ്ങാന്‍ ഇവര്‍ക്ക് സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ആഗ്രഹിക്കുന്ന വിദേശത്തൊരു ജോലി എന്ന സ്വപ്‌നം പൂവണിയും. ആകര്‍ഷകമായ ശമ്പളത്തില്‍ നിങ്ങള്‍ക്ക് വിദേശത്ത് നിന്ന് ജോലി അവസരം തേടിയെത്തും.
മീനം
ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായുള്ള പ്രണയം വിവാഹ ജീവിതത്തിലേക്ക് നയിക്കും. സന്തോഷവും സമാധാനവും നിറഞ്ഞ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും. തൊഴില്‍ രംഗത്ത് പുരോഗതിയും പുതിയ അവസരങ്ങളും കൈവരാനുള്ള സാധ്യത കാണുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കുകയും ജോലികളിലെ തടസങ്ങള്‍ നീങ്ങുകയും ചെയ്യും. പല കാര്യങ്ങളിലും അസ്വസ്ഥതകള്‍ ഉണ്ടാവുമെങ്കിലും ആത്മവിശ്വാസത്തോടെ അതിനെ തരണം ചെയ്യുന്നതിന് സാധിക്കും.












Click it and Unblock the Notifications