ശനി ദേവന്റെ അനുഗ്രഹം; നിക്ഷേപിച്ചാൽ ഇരട്ടി..ഈ രാശിക്കാർക്ക് ധനയോഗം, കുബേര സമാന ജീവിതം
ജീവിതത്തിൽ നിങ്ങളെ അലട്ടുന്ന പ്രതിസന്ധികൾക്ക് പരിഹാരം ഉണ്ടാവും. സാമ്പത്തികമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവയ്ക്കും ഈ സമയത്ത് പരിഹാരം ഉണ്ടാവും.

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹത്തിനും ഉദിക്കാനും അസ്തമിക്കാനും പ്രത്യേക സമയമുണ്ട്. 2023 ജനുവരി 17 ന് കുംഭ രാശിയിൽ സംക്രമിച്ച ശനി ജനുവരി 30 ന് അസ്തമിച്ചു. ഒരു ഗ്രഹത്തിന്റെ അസ്തമയവും ശുഭകരമല്ല. അത് പല രാശിക്കാരേയും ബാധിക്കും.
എന്നാൽ മാർച്ച് 6 ന് ശനി വീണ്ടും കുംഭത്തിൽ ഉദിക്കും. ഈ ഉദയത്തോടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ ചില രാശിക്കാർ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ഉദയം പ്രത്യേക ഗുണം നൽകാൻ പോകുന്നതെന്ന് പരിശോധിക്കാം...

ഐശ്വര്യം നിറയുന്ന ദിവസങ്ങൾ...
ഇടവം: ജ്യോതിഷ പ്രകാരം ശനിയുടെ ഉദയം ഇടവ രാശിക്കാർക്ക് ഏറെ ഗുണകരമാണ്. ഈ രാശിക്കാർക്ക് ഐശ്വര്യം ഉണ്ടാകുന്ന സമയമാണ്. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ശനി ഉദിക്കുന്നത്. പത്താം ഭാവത്തിൽ ശനി ഉദിക്കുമ്പോൾ ഈ രാശിക്കാർക്ക് വൻ ധനലാഭം ഉണ്ടാകും. ജീവിതത്തിൽ നിങ്ങളെ അലട്ടുന്ന പ്രതിസന്ധികൾക്ക് പരിഹാരം ഉണ്ടാവും. ജോലി അന്വേഷിക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് ഈ സമയത്ത് ജോലി ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ബിസനലസ്സ് തുടങ്ങാനും ഇത് നല്ല സമയമാണ്. ജോലി സ്ഥലത്ത് അംഗീകാരം ഉണ്ടാകും..

ഏഴാം ഭാവത്തിൽ ശനി...
ചിങ്ങം: ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാർക്ക് ഈ സമയം അനുകൂലമാണ്. ചിങ്ങം രാശിയുടെ ഏഴാം ഭാവത്തിലാണ് ശനി ഉദിക്കുന്നത് ഇതിലൂടെ ധനയോഗം സൃഷ്ടിക്കപ്പെട്ടും. സാമ്പത്തികമായി പുരോഗതി ഈ സമയത്ത് ഉണ്ടാകും. ജോലിയിൽ മാത്രമല്ല ബിസിനസ്സിലും ഈ രാശിക്കാർക്ക് വളരെ നല്ല സമയം തന്നെ ആയിരിക്കും. ലാഭം വന്നുചേരാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ സമാധാനം ഈ സമയത്ത് ഉണ്ടാവും...

ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും..
കുംഭം : ഈ സമയത്ത് കുംഭം രാശിക്കാർക്ക് ഏഴര ശനിയായിരിക്കും. പക്ഷേ മാർച്ച് 6 ന് ലഗ്ന ഭാവത്തിൽ ശനിയുടെ ഉദയം ഈ രാശിക്കാർക്ക് ജീവിതത്തിൽ ഉയർച്ചയും പുരോഗതിയും വൻ നേട്ടങ്ങളും കൊണ്ടുവരും. എല്ലാ മേഖലയിലും ഇവർക്ക് വിജയം കൈവരിക്കാൻ സാധിക്കും. സമൂഹത്തിൽ ബഹുമാനം ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും.

സാമ്പത്തികമായ പ്രശ്നങ്ങൾക്ക് പരിഹാരം..
തുലാം : തുലാം രാശിക്കാർക്ക് ശനിയുടെ ഉദയം അനുകൂല സാഹചര്യം സൃഷ്ടിക്കും. ഈ സമയത്ത് ജോലിയിലും ബിസിനസ്സിലും ലാഭത്തിന് സാധ്യതയുണ്ട്. ഈ രാശിക്കാർ ജോലിയിൽ നേരിട്ടിരുന്നു പ്രശ്നങ്ങൾക്ക് ഈ സമയത്ത് പരിഹാരം ഉണ്ടാവും. സാമ്പത്തികമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവയ്ക്കും ഈ സമയത്ത് പരിഹാരം ഉണ്ടാവും.












Click it and Unblock the Notifications