Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍കടന്നും പണമെത്തും,സ്വര്‍ണം വാങ്ങും; ഈ രാശിക്കാര്‍ക്ക് 5 ദിവസത്തിനുള്ളില്‍ വെച്ചടികയറ്റം!

ജനുവരി 30ന് അസ്തമിച്ച ശനി 2023 മാർച്ച് 06 ന് രാത്രി 11.36 ന് കുംഭത്തിൽ ഉദിക്കും.

Astrokogy1331

ജ്യോതിഷത്തിൽ ശനിയുടെ പ്രാധാന്യം അറിയാവുന്നതാണല്ലോ. ശനിയുടെ അനു​ഗ്രഹമുണ്ടെങ്കിൽ പിന്നീട് അങ്ങോട്ട് ജീവിതത്തിൽ വലിയ പുരോ​ഗതിയായിരിക്കും വരാൻ പോകുന്നത്. എന്നാൽ ശനി കോപിച്ചാൽ ഫലം വിപരീതമാകും. പിന്നങ്ങോട്ട് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ വിചാരിക്കാത്ത നഷ്ടങ്ങൾ ആയിരിക്കും വരിക.

ജ്യോതിഷത്തിൽ ഏറ്റവും ശക്തമായ ഗ്രഹമാണ് ശനി എന്നാണ് കണക്കാക്കുന്നത്. ഓരോ രാശിക്കാരുടെയും പ്രവൃത്തിക്കനുസരിച്ചാണ് ശനി അവരുടെ ജീവിതത്തിൽ ​ഗുണം നൽകുക. നിങ്ങൾ എന്താണോ ചെയ്യുന്നത് അതിനുള്ള ഫലം ലഭിക്കും. അധ്വാനിക്കുന്നതിന്റെ ഫലം ഭാ​ഗ്യമായി വരും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ അനു​ഗ്രഹം വരാൻ പോകുന്നത് എന്ന് നോക്കാം.

ശനി കൊണ്ടുവരുന്ന ഭാ​ഗ്യം...

ശനി കൊണ്ടുവരുന്ന ഭാ​ഗ്യം...

ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് ഉദിക്കും. അതുപോലെ തന്നെ അസ്തമിക്കുകയും ചെയ്യും. ജനുവരി 30ന് അസ്തമിച്ച ശനി 2023 മാർച്ച് 06 ന് രാത്രി 11.36 ന് കുംഭത്തിൽ ഉദിക്കും. ശനിയുടെ സ്വാധീനം മൂലം ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. വ്യക്തിപരമായും തൊഴിലിടത്തും ഈ രാശിക്കാർക്ക് ഉയർച്ചയാണ് വരാൻ പോകുന്നത്.

ജോലിയിലും ബിസിനസ്സിലും വലിയ മാറ്റം...

ജോലിയിലും ബിസിനസ്സിലും വലിയ മാറ്റം...

കുംഭത്തിൽ ശനി ഉദിക്കുന്നത് മേടം രാശിക്കാർക്ക് അനുകൂലമായിരിക്കും. ഇതോടെ ഈ രാശിക്കാരുടെ പ്രശ്നങ്ങൾ തീരും. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ അവസാനിക്കും. ജോലിയിൽ വലിയ നേട്ടങ്ങൾ വരും. ജോലിയിലും ബിസിനസ്സിലും വരുന്ന നേട്ടങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങൾ ഇതുവരെ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ ഈ സമയത്ത് അവസാനിക്കും..

അത്ഭുതകരമായ മാറ്റം..

അത്ഭുതകരമായ മാറ്റം..

ഇത് ഇടവം രാശിക്കാർക്ക് ഈ സമയത്ത് അത്ഭുതകരമായിരിക്കും. ഈ കാലയളവിൽ, ജോലിയിലും ബിസിനസിലും അനുകൂലമായ ഫലങ്ങൾ ലഭിക്കും. ശനിയുടെ അനുഹ​ഗ്രഹം ഉള്ളതുകൊണ്ടുതന്നെ ഭാ​ഗ്യം എപ്പോഴും ഈ രാശിക്കാരുടെ കൂടെത്തന്നെ ഉണ്ടാവും. അതുകൊണ്ട് ഈ രാശിക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങൾ‌ക്കും അതിന്റെ ഫലം ലഭിക്കും.

സാമ്പത്തികമായ പുരോ​ഗതി..

സാമ്പത്തികമായ പുരോ​ഗതി..

വളരെ മികച്ച നേരമാണ് മകരം രാശിക്കാർക്ക്. തൊഴിലിലും ബിസിനസിലും ഈ സമയത്ത് വലിയ നേട്ടങ്ങൾ ഉണ്ടാവും . സാമ്പത്തിക സ്ഥിതിയും ശക്തിപ്പെടും. സാമ്പത്തികമായി നിങ്ങളുടെ സന്തോഷം ഇല്ലാതാക്കിയ പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെട്ടും. പ്രതീക്ഷിക്കാതെ പലയിടത്തുനിന്നും ഈ രാശിക്കാർക്ക് സാമ്പകത്തികമായ വലിയ സഹായം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+