ഈ രാശിക്കാരാണോ? കയ്യിൽ പണമില്ലാത്ത അവസ്ഥയുണ്ടാവില്ല, ചെലവിട്ട പണത്തിന്റെ ഇരട്ടി ലഭിക്കും..
30 വർഷത്തിന് ശേഷം ശനി സ്വരാശിയിൽ ഉദിച്ചിരിക്കുകയാണ്.

ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ചെയ്യുുന്ന കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഗ്രഹമാണ് ശനി. നീതിയുടെ ദേവനാണ് ശനി. ശനി ഒരു രാശിയിൽ ശക്തി സ്ഥാനത്ത് നിൽക്കുകയാണെങ്കിൽ ഈ രാശിക്കാർക്ക് പിന്നീട് വളരെ നല്ല സമയമായിരിക്കും, അതുപോലെ ശനി കോപിച്ചാൽ ഒരു കാര്യവും ഗുണപരമായി നടക്കില്ല.
ഓരോ രാശിക്കാരിലും ശനി ദേവന്റെ അനുഗ്രഹം ഏറെ ആവശ്യമാണ്. ശനി മാർച്ച് 6 ന് സ്വരാശിയായ കുംഭത്തിൽ ഉദിച്ചു. 30 വർഷത്തിന് ശേഷം ശനി സ്വരാശിയിൽ ഉദിച്ചിരിക്കുകയാണ്. ഇത് ചിലർക്ക് വളരെ നല്ല ഫലങ്ങളാണ് നൽകുക. സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങളും കുംഭത്തിലുണ്ട്. സൗഭാഗ്യം നിറഞ്ഞ നാളുകളാണ് വരാൻ പോകുന്നത്.

സാമ്പത്തികമായി വൻ പുരോഗതി..
ഇടവം : ശനിയുടെ ഉദയം ഇടവ രാശിക്കാർക്ക് നേട്ടങ്ങൾ ആയിരിക്കും കൊണ്ടുവരുന്നത്. ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഈ രാശിക്ക് ഉണ്ടാവും.ഈ രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും താല്പര്യം കൂടും. സാമ്പത്തികമായി വൻനേട്ടം ഉണ്ടാകും. ഇതുവരെ നേരിട്ട ബുദ്ധിമുട്ട് ഈ സമയത്ത് അവസാനിക്കും. നിക്ഷേപത്തിലൂടെ വലിയ നേട്ടമുണ്ടാക്കാൻ കഴിയും. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ധന ലാഭം ഈ രാശിക്കാർക്ക് വന്നുചേരും....

നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ പോലും..
കർക്കടകം: ശനിയുടെ ഉദയം കർക്കടക രാശിക്കാർക്ക് ശുഭ ഫലങ്ങൾ മാത്രമാണ് നൽകുക. നിങ്ങൾ ഒരിക്കലും നടക്കില്ലെന്ന് ഉറപ്പിച്ച് സങ്കടത്തോയിരുന്ന കാര്യങ്ങൾ ഈ സമത്ത് നടകക്കും. ദലി മേഖലയിൽ നേട്ടം ഉണ്ടാകും . കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും. നിങ്ങളുടെ പ്രവൃത്തി അംഗീകരിക്കപ്പെടുകയും അതിന്റെ ഗുണം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.

പണം ലഭിക്കും പക്ഷേ..
ചിങ്ങം : ചിങ്ങം രാശിക്കാർക്ക് ശനിയുടെ ഉദയം അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനാകും. എന്നാൽ പണം സൂക്ഷിച്ച് മാത്രം ചെലവിടുക. ബിസിനസ്സിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭമുണ്ടാകും.

ജീവിതം മാറ്റിമറിക്കുന്ന നിമിഷം..
കന്നി : ശനിയുടെ ഉദയം കന്നിരാശിക്കാർക്ക് ജോലി ചെയ്യുന്ന മേഖലയിൽ അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ഈ സമയത്ത് ഒരു ആളെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. ഇവർ നിങ്ങളുടെ ജീവിതത്തിൽ വലിയൊരു മാറ്റം കൊണ്ടുവരും. കുടുംബ ബന്ധം മനോഹരമാകും.

സന്തോഷവാർത്ത എത്തും
ധനു: ജോലി ചെയ്യുന്ന മേഖലയിൽ നിന്ന് ഇവരെ തേടി സന്തോഷവാർത്ത എത്തും. മേലധികാരിയുടെ അംഗീകാരം ലഭിക്കും. വരുമാനത്തിൽ
വലിയ വർധനവ് ആണ് ഈ സമയത്തുണ്ടാവുക. നിക്ഷേപത്തിന് പറ്റിയ നേരമാണ്.

സാമ്പത്തികമായ കഷ്ടപ്പാടുകൾ അവസാനിക്കും
മീനം: ശനിയുടെ ഉദയം മീന രാശിക്കാർക്ക് നല്ലത് മാത്രമേ കൊണ്ടുവരുള്ളൂ. സാമ്പത്തികമായ കഷ്ടപ്പാടുകൾ അവസാനിക്കും,
പുതിയ തൊഴിലവസരങ്ങൾ വന്നുചേരും. പ്രസരിപ്പോടെ കാര്യങ്ങളൊക്കെ ചെയ്യാൻ സാധിക്കുന്ന സമയമാണ്. ദാമ്പത്യ ജീവിതം സുഖകരമാകും. സാമ്പത്തികമായ പ്രശ്നങ്ങൾ ഈ സമയത്ത് അവസാനിക്കും...












Click it and Unblock the Notifications